തൈക്കാട്ടുശേരി സ്വദേശിയായ 19 കാരിക്കാണ് മർദ്ദനമേറ്റത്. സിപിഎം പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്നാണ് മർദിച്ചതെന്ന് യുവതിയുടെ പരാതി. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലപ്പുഴ: ചേർത്തല പൂച്ചാക്കൽ തൈക്കാട്ടുശ്ശേരിയിൽ 19കാരിയായ ദളിത് യുവതിക്ക് നേരെ നടുറോഡിൽ ക്രൂരമർദ്ദനം. തൈക്കാട്ടുശേരി സ്വദേശിയായ 19 കാരിക്കാണ് മർദ്ദനമേറ്റത്. സിപിഎം പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്നാണ് മർദിച്ചതെന്ന് യുവതിയുടെ പരാതി. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൈക്കാട്ടുശ്ശേരി മണിയാതൃക്കൽ ജംഗ്ഷനിൽ താമസിക്കുന്ന 19 കാരിക്കാണ് ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത്. യുവതിയുടെ രണ്ട് ഇളയ സഹോദങ്ങളെ ഷൈജു മർദിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെ പൂച്ചാക്കൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഷൈജുവും സഹോദരനും ചേർന്ന് നടുറോഡിലിട്ട് മർദ്ദിച്ചത്. പെൺകുട്ടിയെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരങ്ങളെ ആക്രമിക്കുകയും തന്നെ നടുറോഡിലിട്ട് മർദിക്കുകയും ചെയ്ത പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് 19കാരി ആരോപിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്