കോട്ടക്കല്‍ എടരിക്കോട് പാലച്ചിറമാടില്‍ ഉണ്ടായ ദാരുണമായ റോഡപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയായ യുവതിക്ക് ജീവൻ നഷ്ടമായി

മലപ്പുറം: കോട്ടക്കല്‍ എടരിക്കോട് പാലച്ചിറമാടില്‍ ഉണ്ടായ ദാരുണമായ റോഡപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയായ യുവതിക്ക് ജീവൻ നഷ്ടമായി. തെന്നല പൂക്കിപ്പറമ്പ് അപ്ല സ്വദേശി കൂനാരി മുബഷിറിന്റെ ഭാര്യ അഷിത (29) ആണ് മരിച്ചത്. അപകടത്തില്‍ സ്‌കൂട്ടറില്‍ അഷിതയ്‌ക്കൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് പ്രജിതയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ പരുക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലച്ചിറമാട് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ബസ് വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അഷിതയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ജീവന്‍ നഷ്ടപ്പെടുകയുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉടന്‍ തന്നെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഷിതയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ പ്രജിത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കോട്ടക്കല്‍ പൊലീസ് സ്ഥലത്തെത്തി നിയമനടപടികള്‍ സ്വീകരിച്ചു. പറപ്പൂര്‍ കുരിക്കള്‍ ബസാര്‍ വെള്ളക്കാട്ടില്‍ കുഞ്ഞി കോമുട്ടിയുടെയും ലൈലയുടെ യും മകളാണ് അഷിത. എല്‍സിന്‍ ഏക മകനാണ്. സഹോദരങ്ങള്‍: ആഷിഖ്, അസീബ്.