Asianet News MalayalamAsianet News Malayalam

കെഎസ്‌ആർടിസിക്ക്‌ 30 കോടി കൂടി അനുവദിച്ചു, ഒമ്പത്‌ മാസത്തിനുള്ളിൽ 1264 കോടി രൂപ സഹായം നല്‍കിയെന്ന് ധനമന്ത്രി

രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത്‌ 9899 കോടിയാണ്‌. യുഡിഎഫ്‌ സർക്കാരിന്‍റെ  അഞ്ചുവർഷത്തെ ആകെ സഹായം 1543 കോടിയെന്നും കെ.എന്‍.ബാലഗോപാല്‍

30 crores aid to ksrtc, says finance minister
Author
First Published Dec 11, 2023, 3:02 PM IST

തിരുവനന്തപുരം:കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാസം 120 കോടി നൽകിയിരുന്നു. കോർപറേഷന്‌ ഒമ്പത്‌ മാസത്തിനുള്ളിൽ 1264 കോടി രൂപയാണ്‌ സഹായിച്ചത്‌.  ഈവർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്‌ 900 കോടിയും.രണ്ടാം പിണറായി സർക്കാർ ഇതുവരെ 4963.22 കോടി  രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സഹായമായി നൽകിയത്‌. ഒന്നാം പിണറായി സർക്കാർ നൽകിയത്‌ 4936 കോടിയും. രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത്‌ 9899 കോടിയാണ്‌.  യുഡിഎഫ്‌ സർക്കാരിന്റെ അഞ്ചുവർഷത്തെ ആകെ സഹായം 1543 കോടിയും.

വന്‍ ഹിറ്റായി സിറ്റി സര്‍ക്കുലര്‍ സര്‍വീസ്; പ്രതിദിന യാത്രക്കാരുടെ എണ്ണം 70,000 കടന്നെന്ന് കെഎസ്ആര്‍ടിസി

നവകേരളയാത്രയുടെ സാരഥികളായ ജീവനക്കാരെ അഭിനന്ദിച്ച് കെഎസ്ആർടിസി,ശമ്പളം കൊടുക്കെന്ന് സോഷ്യല്‍മീഡിയ കമന്‍റ്സ്

Latest Videos
Follow Us:
Download App:
  • android
  • ios