കൂടുതല്‍ ബസുകൾ വരുന്ന മുറയ്ക്ക് കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് കെഎസ്ആർടിസി.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ സര്‍വീസ് പ്രതിദിന യാത്രക്കാരുടെ എണ്ണം 70,000 കടന്നെന്ന് കെഎസ്ആര്‍ടിസി. 105 ബസുകളുമായി സര്‍വീസ് നടത്തുന്ന സിറ്റി സര്‍ക്കുലര്‍ സര്‍വീസ് 38.68 EPKM ഉം, 7292 രൂപ EPBയുമായാണ് 70,000 യാത്രക്കാര്‍ എന്ന നേട്ടത്തിലേക്ക് എത്തിയത്. തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സിറ്റി സര്‍ക്കുലര്‍ സര്‍വീസ് കൂടുതല്‍ വ്യാപിപ്പിക്കുന്നതിനുള്ള അപേക്ഷകള്‍ ധാരാളമായി വരുന്നുണ്ട്. കൂടുതല്‍ ബസുകള്‍ വരുന്ന മുറയ്ക്ക് കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. 

കെഎസ്ആര്‍ടിസി കുറിപ്പ്: അനന്തപുരിയുടെ പുതിയ യാത്രാ ശീലം - സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന. സിറ്റി സര്‍ക്കുലര്‍ സര്‍വീസ് പ്രതിദിന യാത്രക്കാരുടെ എണ്ണം 70000 ത്തിലേക്ക് കടക്കുകയാണ്.

തിരുവനന്തപുരം നഗരത്തിലെ മുന്‍പ് പൊതുഗതാഗത സംവിധാനം ഇല്ലാതിരുന്ന സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പ്രധാന ഓഫീസുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ബീച്ചുകള്‍ എന്നിവിടങ്ങളെ കണക്ട് ചെയ്ത് വിദേശ രാജ്യങ്ങളിലേതുപോലെ ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് മാതൃകയിലാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസ് നടത്തിവരുന്നത്. നിലവില്‍ 105 ബസുകളുമായി സര്‍വീസ് നടത്തുന്ന സിറ്റി സര്‍ക്കുലര്‍ സര്‍വീസ് 38.68 EPKM ഉം, 7292 രൂപ EPB യുമായാണ് 70000 യാത്രക്കാര്‍ എന്ന നേട്ടത്തിലേക്ക് അതിവേഗം എത്തുന്നത്.

തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സിറ്റി സര്‍ക്കുലര്‍ സര്‍വീസ് കൂടുതല്‍ വ്യാപിപ്പിക്കുന്നതിനുള്ള അപേക്ഷകള്‍ ധാരാളമായി വരുന്നുണ്ട്. കൂടുതല്‍ ബസ്സുകള്‍ വരുന്ന മുറയ്ക്ക് കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനാണ് തീരുമാനം. അനന്തപുരിക്കാര്‍ക്ക് ചിരപരിചിതമല്ലാതിരുന്ന പുതിയൊരു യാത്രാ ശീലത്തെ അതിവേഗം ഏറ്റെടുത്ത പ്രിയ യാത്രക്കാര്‍ക്കും യാത്രക്കാരുടെ മനസ്സറിഞ്ഞ് സേവനമനുഷ്ഠിക്കുന്ന പ്രിയ ജീവനക്കാര്‍ക്കും ടീം കെഎസ്ആര്‍ടിസിയുടെ അഭിനന്ദനങ്ങള്‍...

വിവാഹ സംഘത്തിന്റ കാര്‍ അപകടത്തില്‍പ്പെട്ടു; വധൂവരന്‍മാര്‍ അടക്കം അഞ്ച് പേര്‍ മരിച്ചു

YouTube video player