Asianet News MalayalamAsianet News Malayalam

കോഴിക്കോട് കോര്‍പറേഷന്‍ കെട്ടിട നമ്പര്‍ ക്രമക്കേട്: 5 പുതിയ കേസുകള്‍ ,ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയേക്കും

കോര്‍പറേഷനില്‍ നിന്ന്  റിപ്പോര്‍ട്ടും രേഖകളും ശേഖരിച്ചു.ഒളിവില്‍ പോയ കെട്ടിട ഉടമകളെ കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് സംഘം

5 more cases in Calicut corporation building number fraud, crime branch to release lookout notice
Author
Calicut, First Published Jul 15, 2022, 9:51 AM IST

കോഴിക്കോട് :കോര്‍പറേഷന്‍ കെട്ടിട നമ്പര്‍ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.പുതിയ  അഞ്ച് കേസ്സുകള്‍ കൂടി  രജിസ്റ്റര്‍ ചെയ്തതാണ് അന്വേഷണം. കെട്ടിട ഉടമകളില്‍ ചിലര്‍ വിദേശത്തേക്ക് കടക്കാനിടയുള്ളതിനാല്‍ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കാനും അന്വേഷണ സംഘത്തിന് ആലോചനയുണ്ട്.

ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും അന്വേഷണം കാര്യമായി മുന്നോട്ട് പോയിരുന്നില്ല. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം കോഴിക്കോട് ഡിസിപി യുടെ നേതൃത്ത്വത്തില്‍ യോഗം ചേര്‍ന്നു.തുടര്‍ന്നാണ് അഞ്ച് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.ഇതിനായി കോര്‍പറേഷനില്‍ നിന്ന് റിപ്പോര്‍ട്ടും രേഖകളും ശേഖരിച്ചുഓരോ കേസിലും ശരാശരി ഏഴ് പ്രതികള്‍ ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.ഒളിവില്‍ പോയ കെട്ടിട ഉടമകളെ അന്വേഷണവും പുരോഗമിക്കുകയാണെന്ന് പുരോഗമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.യൂസര്‍ നെയിം ,പാസ് വേര്‍ഡ് തുടങ്ങിയവ ഉപയോഗിച്ചാണ് ക്രമക്കേട് നടത്തിയതെന്ന് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തും വീഴ്ച ഉണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.നിലവില്‍ ഒരു കേസാണ് രജിസ്റ്റര്‍ ചെയ്തത് . ഇതില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഇവരെല്ലാവരും ജാമ്യത്തിലാണ്.

തിരുവനന്തപുരം കെട്ടിട നമ്പര്‍ തട്ടിപ്പ്;സഞ്ചയ സോഫ്റ്റ് വെയറിലെ പിഴവ് മുതലാക്കി,ഡിജിറ്റൽ സിഗ്നേച്ചറിലും തിരിമറി

കോർപ്പനിലെ കെട്ടിട നമ്പർ തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തില്‍ പുറത്ത്.വൻ തട്ടിപ്പാണ് നടന്നത്.സഞ്ചയ സോഫ്റ്റ് വയറിലെ പിഴവ് മുതലാക്കിയായിരുന്നു തട്ടിപ്പ്. മരപ്പാലം സ്വദേശി അജയഘോഷിന്‍റെ  അനധികൃത നിർമ്മാണത്തിനാണ് നമ്പർ നൽകിയത്.പ്രതിയായ ക്രിസ്ററഫറിന്‍റെ  മൊബൈൽ ഫോണിൽ നിന്നാണ് വ്യാജ കെട്ടിട നമ്പറിനുള്ള അപേക്ഷ നൽകിയത്.മറ്റൊരു പ്രതി സന്ധ്യയും ക്രിസ്റ്റഫറും ഒരു ബസ്റ്റോപ്പിൽ നിന്നാന്ന് ഫോൺ വഴി കെട്ടിട നമ്പറിനായി അപേക്ഷ നൽകിയത്.ഇപ്പോൾ പിടി ലിയായ ഇടനിലക്കാരൻ ഷിക് സാണ് അനധികൃത നിർമ്മാണത്തിനായി പ്ലാൻ വരയ്ക്കുന്നത്.അജയഘോഷിന് ഇടനിലക്കാരെ പരിചയപ്പെടുത്തിയത് മുൻ പൊലീസ് ഉദ്യോഗസ്ഥനാണ്.

റവന്യൂ ഇൻസ്പെക്ടർ കൈവശം വക്കേണ്ട ഡിജിറ്റൽ സിഗ്നേച്ചർ കൈ വശം വച്ചിരിക്കുന്നത് താൽക്കാലിക ജീവനക്കാരനാണ്.ഈ താൽക്കാലിക ജീവനക്കാരനെ കോർപ്പറേഷൻ പുറത്താക്കിയിരുന്നു.വ്യാജ അപേക്ഷകൾക്ക് കെട്ടിട നമ്പർ നൽകാനായി ഡിജിറ്റൽ സിഗ്നേച്ചർ നൽകുന്നത് കോർപ്പറേഷൻ ഓഫീസിലെ താൽകാലിക ജീവനക്കാരനാണ്. തലസ്ഥാനത്തെ നിരവധി അനധിക്യത കെട്ടിടങ്ങൾക്ക് നമ്പർ ലഭിച്ചുവെന്നും  പോലീസ് അന്വേഷത്തില്‍ കണ്ടെത്തി.

ആലപ്പുഴയിലെ കെട്ടിട നമ്പര്‍ തട്ടിപ്പ്; രണ്ട് കെട്ടിട ഉടമകളെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തു

Follow Us:
Download App:
  • android
  • ios