കസ്റ്റഡിയിലെടുത്തത് എബനസര്‍ എന്നബോട്ടാണ്. 30 പേരെ കയറ്റേണ്ട ബോട്ടില്‍ തിരുകിക്കയറ്റിയത് 68 പേരെയാണ്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയിലാണ് നടപടി. 

ആലപ്പുഴ: അമിതമായി ആളെ കയറ്റിയതിന് ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ബോട്ട് ജെട്ടിയിലാണ് സംഭവം. കസ്റ്റഡിയിലെടുത്തത് എബനസര്‍ എന്നബോട്ടാണ്. 30 പേരെ കയറ്റേണ്ട ബോട്ടില്‍ തിരുകിക്കയറ്റിയത് 68 പേരെയാണ്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയിലാണ് നടപടി. 

ബോട്ട് അടുപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാര്‍ എതിര്‍ത്തു. തുടര്‍ന്ന് ടൂറിസം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ബോട്ട് തുറമുഖ വകുപ്പിന്‍റെ യാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. 

മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിലേക്ക് തെറിച്ച് വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം