Asianet News MalayalamAsianet News Malayalam

വീയപുരം പൊലീസ് മർദ്ദിച്ചെന്ന് പരാതി നൽകിയ യുവാവിന്റെ ബന്ധുവിനെതിരെ കേസ് 

എസ് ഐ മര്‍ദ്ദിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. അയല്‍വാസി രഞ്ജുവിന്‍റെ പരാതിയിൽ എസ് സി- എസ്ടി പീഡന നിയമപ്രകാരമാണ് കേസ്.

A case registered against the relative of youth who was attacked and beaten by police in Veeyapuram station
Author
Kerala, First Published Jul 28, 2022, 9:09 AM IST

ആലപ്പുഴ : വീയപുരം പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനെ എസ് ഐ മര്‍ദിച്ച സംഭവത്തിന് പിന്നാലെ പരാതിക്കാരന്‍റെ ബന്ധു ഫിലിപ്പോസിനെതിരെ കേസെടുത്ത് പൊലീസ്. എസ് ഐ മര്‍ദ്ദിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. അയല്‍വാസി രഞ്ജുവിന്‍റെ പരാതിയിൽ എസ് സി- എസ്ടി പീഡന നിയമപ്രകാരമാണ് കേസ്. രഞ്ജുവിനെ ഫിലിപ്പോസ് ജാതിപ്പേര് വിളിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ഫിലിപ്പോസിനെ മർദ്ദിച്ചതിന് രഞ്ജുവിനെതിരെയും കേസെടുത്തിട്ടുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഫിലിപ്പോസിൻ്റെ പരാതിയിലാണ് നടപടി. ഈ പരാതിയുടെ കൈപറ്റ് രശീതി ചോദിച്ചപ്പോഴായിരുന്നു അജിതിനെ എസ്ഐ മർദ്ദിച്ചത്. 

ഈ പരാതിയുടെ കൈപറ്റ് രശീത് ചോദിച്ചപ്പോൾ എസ് ഐ മർദ്ദിച്ചെന്നായിരുന്നു അജിത് പി വർഗ്ഗീസിന്‍റെ  പരാതി. സ്റ്റേഷനുള്ളിലെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അജിതിനെ എസ് ഐ മർദ്ദിച്ചെന്ന പരാതിയിലും അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയിലെത്തി ഡിവൈഎസ്പി, അജിതിന്‍റെ മൊഴിയെടുത്തു. കേസിൽ ഇന്ന് എസ് ഐ ഉള്‍പ്പെടുയുള്ള പൊലീസുകാരുടെ മൊഴിയെടുക്കും. 

പരാതി നൽകാനെത്തിയ യുവാവിന് പൊലീസ് സ്റ്റേഷനിൽ മർദ്ദനം, വീയപുരം എസ്ഐക്കെതിരെ ഡിവൈഎസ്‍പിക്ക് പരാതി

കഴിഞ്ഞ 24നാണ് സംഭവങ്ങളുടെ തുടക്കം. തന്‍റെ പിതാവിന്‍റെ സഹോദരനെ അയല്‍വാസി മർദ്ദിച്ചെന്നാോരിപിച്ച് അജിത് വര്‍ഗീസ് വീയപുരം സ്റ്റേഷനിൽ പരാതി നല്‍കി. പിറ്റേന്ന് പരാതിയുടെ കൈപറ്റ് രശീത് ചോദിച്ചപ്പോള്‍ എസ് ഐ സാവുല്‍ മർദ്ദിച്ചെന്നാണ് അജിത് പറയുന്നത്. ഏറെ നേരെ കഴുത്തിൽ  ഞെക്കിപ്പിടിച്ചു. പിന്നീട് ഷർട്ടിന്റെ കോളറിൽ പിടിച്ച് ഞെരുക്കി. തലയ്ക്ക് അടിയ്ക്കാൻ ശ്രമിക്കവേ മറ്റ് പൊലീസുകാർ പിടിച്ച് മാറ്റുകയായിരുന്നുവെന്നും അജിത് ആരോപിക്കുന്നു. സ്റ്റേഷനുള്ളിലെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അജിത് ഇപ്പോള് ഹരിപ്പാട് താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് അജിത് കായംകുളം ഡിവൈഎസ്പിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. അതേ സമയം, മര്‍ദ്ദിച്ചെന്ന് പറയുന്നത് വാസ്തവ വിരുദ്ധമെന്നാണ് വീയപുരം പൊലീസിന‍്റെ വിശദീകരണം. 

മംഗ്ലൂരുവിലെ യുവമോർച്ച നേതാവിൻറെ കൊലപാതകം: പ്രതികൾ മലയാളികളെന്ന് സൂചന, കേരളത്തിലേക്ക് അന്വേഷണ സംഘം

Follow Us:
Download App:
  • android
  • ios