പെട്രോൾ അടിച്ച് മുന്നോട്ടു നീങ്ങുന്നതിനിടെയാണ് സ്കൂട്ടറില്‍ തീപിടുത്തം ഉണ്ടായത്.

മലപ്പുറം: മലപ്പുറം കൂറ്റമ്പാറയിൽ പെട്രോൾ പമ്പിൽ വെച്ച് സ്കൂട്ടറിന് തീപിടിച്ചു. പെട്രോൾ അടിച്ച് മുന്നോട്ടു നീങ്ങുന്നതിനിടെയാണ് സ്കൂട്ടറില്‍ തീപിടുത്തം ഉണ്ടായത്. പെട്രോൾ പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി. കൂറ്റമ്പാറയിലെ ഭാരത് പെട്രോൾ പമ്പിൽ ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം