കൊല്ലം നിലമേൽ സ്വദേശിയായ 48കാരനാണ് മരിച്ചത്. 

കൊല്ലം: കൊല്ലത്ത് കാട്ടുപൂച്ചയുടെ കടിയേറ്റയാൾ പേവിഷബാധയെ തുടർന്ന് മരിച്ചു. കൊല്ലം നിലമേൽ സ്വദേശിയായ 48കാരന്‍ മുഹമ്മദ് റാഫിയാണ് മരിച്ചത്. ടാപ്പിംഗ് തൊഴിലാളിയാണ് മുഹമ്മദ് റാഫി. കഴിഞ്ഞ മാസം 22നാണ് മുഖത്ത് കടിയേറ്റത്. പേവിഷബാധ ലക്ഷണങ്ങളോടെ 12ന് പാരിപ്പിള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും 14ാം തീയതി മരിച്ചു. പാലോട് എസ്ഐഎഡിയിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. കടിയേറ്റതിന് പിന്നാലെ വാക്സീൻ എടുത്തിരുന്നു. 

മലയാളി യുവാവ് യുകെയില്‍ സുഹൃത്തിന്റെ കുത്തേറ്റുമരിച്ചു; ഒരു മലയാളി പൊലീസ് കസ്റ്റഡിയില്‍

യുഎഇയില്‍ ഇന്ത്യക്കാരന്‍ പാലത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News