ഇവയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ തുടരും. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: അറബിക്കടലിൽ മറ്റന്നാളോടെ പുതിയ ന്യൂനമർ‍ദ്ദം രൂപപ്പെടാൻ സാധ്യത. ശനിയാഴ്ചയോടെ ന്യൂനമർദ്ദം വടക്കോട്ട് നീങ്ങി തീവ്രന്യൂനമർദ്ദമാകുമെന്നാണ് വിലയിരുത്തൽ. അടുത്ത ആഴ്ചയോടെ ബംഗാൾ ഉൾക്കടലിലും പുതിയ ന്യൂനമർദ്ദം രൂപപ്പെടും. 

Add Asianetnews as a Preferred SourcegooglePreferred

ഇവയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ തുടരും. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം, ശക്തമായ കാറ്റിന് സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.