റെയിൽവേ ട്രാക്കിലെ ലോക്കുകൾ ഉറപ്പിക്കുന്നതിനിടെയാണ് അപകടം

കോട്ടയം:കോട്ടയം നീലിമംഗലത്ത് ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. കുമാരനല്ലൂർ തൃക്കയിൽ കോളനിക്ക് സമീപം ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടം. കോട്ടയം നട്ടാശ്ശേരി വടുതലയിൽ വിജു മാത്യൂ (48) ആണ് മരിച്ചത്. കായംകുളം എറണാകുളം- മെമു ആണ് ഇടിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റെയിൽവേ ട്രാക്കിലെ ലോക്കുകൾ ഉറപ്പിക്കുന്നതിനിടെയാണ് അപകടം. കീ മാനായി ജോലി ചെയ്യുന്ന വിജു തൊഴിലാളി യൂണിയൻ നേതാവുമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും കൂടുതല്‍ വിശദാശംങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

സിദ്ധാര്‍ത്ഥന് നീതി കിട്ടുമോ? നിര്‍ണായക ഇടപെടലുമായി സിബിഐ; ദില്ലി സംഘം കേരളത്തിൽ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews