തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള ആരോപണം ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവൻ. വീണ്ടും കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്നാണ് വിജയരാഘവൻ്റെ വിമര്‍ശനം. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ പ്രവർത്തനമാണ് നടത്തുന്നുന്നതെന്നും എല്ലാ ദിവസവും ഒരോ കഥകൾ പ്രചരിക്കുന്നുവെന്നും വിജയരാഘവൻ ആരോപിച്ചു. 

പിണറായി സർക്കാരിന് ദേശവ്യാപകമായ സ്വീകാര്യതയാണ് ഉള്ളത്. സ്വർണ്ണക്കടത്ത് അന്വേഷണം നേർവഴിക്കല്ല എന്നത് ഇന്ത്യയിലാകെ പ്രചാരണം നടത്തുമെന്നും ദേശീയ സംവാദമായി ഉയർത്തി കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാർട്ടിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്തതിനാണ് സക്കീർ ഹുസൈനെ സസ്പെൻഷൻ ചെയ്തെന്നും സസ്പെൻഷൻ കഴിഞ്ഞാൽ തിരിച്ചെടുക്കുന്നത് സ്വാഭാവികം നടപടിയാണെന്നായിരുന്നു വിജയരാഘവന്‍ പ്രതികരിച്ചു.