കൊച്ചി: കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം വാങ്ങാൻ എത്തിയവർക്കിടയിലേക്ക് മിനി ലോറി പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്കേറ്റു. എറണാകുളം ടൗൺ ഹാളിന് സമീപം ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. 

അപകടത്തിൽ പരിക്കേറ്റ വാഹനത്തിൻ്റെ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേഗത്തിൽ നോർത്ത് പാലം ഇറങ്ങി വന്ന വെള്ളം നിറച്ച ജാറുകളുമായെത്തിയ വാഹനമാണ് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറിയത്. അപകടമുണ്ടാക്കിയ ശേഷം വാഹനം ഒരു മരത്തിലിടിച്ചാണ് നിന്നത്.