പാലക്കാട് വടക്കഞ്ചേരിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഒറ്റപ്പാലം പാലാട്ട് റോഡിൽ കുന്നത്ത് വീട്ടിൽ കൃഷ്ണദാസ് ആണ് മരിച്ചത്. കൃഷ്ണദാസും വിരമിച്ച സൈനികൻ കൂടിയായ പിതാവ് രാജശേഖരനും സഞ്ചരിച്ചിരുന്ന ബൈക്കിനു നേരെയാണ് അമിത വേഗതയിൽ വന്ന പിക്കപ്പ് ഇടിച്ചു കയറിയത്. ബുധനാഴ്ച വൈകിട്ട് 7.30 ഓടെ വടക്കഞ്ചേരി എച്ച്ഡിഎഫ്സി ബാങ്കിന് മുൻവശത്തായിരുന്നു അപകടം ഉണ്ടായത്. അപകട സ്ഥലത്ത് വെച്ച് തന്നെ കൃഷ്ണദാസ് മരണപ്പെട്ടു.

YouTube video player