5 മാസം പ്രായമുള്ള അഭയ ദേവിന്‍റെ ചോറൂണിനിടെ ആണ് ക്ഷേത്രത്തിൽ അപകടം ഉണ്ടായത്
ആലപ്പുഴ : വലിയ കലവൂരിൽ കുഞ്ഞിന്‍റെ ചോറൂണിനിടെ ആനകൊട്ടിലിന്‍റെ മേൽക്കൂര ഇടിഞ്ഞു വീണ് അമ്മയ്ക്ക് പരിക്കേറ്റു. കലവൂർ ചിന്നമ്മക്കവല സ്വദേശി ആര്യയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
കലവൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ രാവിലെ 10നാണ് സംഭവം. കലവൂർ ചിന്നമ്മക്കവല സ്വദേശി ആര്യ- പ്രശാന്ത് ദമ്പതികളുടെ
അഞ്ചുമാസം പ്രായമുള്ള അഭയദേവിന്‍റെ ചോറുണിനിടെയാണ് അപകടം. കുഞ്ഞിനെ കൊട്ടിലിൽ ഇരുത്തിയതിന് തൊട്ടുപിന്നാലെ മേൽക്കൂരയിലെ കോൺക്രീറ്റ് ഇടിഞ്ഞ് ആര്യയുടെ തലയിൽ പതിക്കുകയായിരുന്നു.
ആര്യയെ ഉടൻ ചെട്ടിക്കാട് ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആര്യയുടെ തലയ്ക്ക മൂന്ന് തുന്നൽ വേണ്ടി വന്നു. .പോലീസ് സ്ഥലത്തെത്തി കേസെടുത്തു.

വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട് : ഈദ്ഗാഹിനിടെ വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു.കാരശ്ശേരി കാരമൂല സ്വദേശി ഹുസൈന്‍റെ മകൻ ഹനാൻ ഹുസൈൻ ആണ് മരിച്ചത്. മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈദ് ഗാഹിനിടയിലാണ് കുഴഞ്ഞു വീണത്.
