പ്രതി കേരളത്തിൽ പല ഭാഗങ്ങളിലായി താമസിച്ച് വരികയായിരുന്നു.

കോഴിക്കോട്: അയൽവാസിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി കേരളത്തിൽ പിടിയിൽ. പശ്ചിമ ബം​ഗാൾ സ്വദേശി ജെന്നി റഹ്മാനാണ് പൊലീസിന്റെ പിടിയിലായത്. അയൽവാസിയെ കൊലപ്പെടുത്തിയ ഇയാൾ കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. ഇയാളുടെ അമ്മയും കേസിൽ പ്രതിയാണ്. അയൽവാസിയെ അടിച്ച് കൊല്ലുകയായിരുന്നു.

ജെന്നി റഹ്മാൻ കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു. അതിനിടയിലാണ് പിടിയിലായത്. ഒരു വർഷം മുമ്പായിരുന്നു അമ്മയും മകനും ചേർന്ന് കൊലപാതകം നടത്തിയത്. പ്രതി ചോമ്പാലയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പശ്ചിമ ബംഗാൾ പൊലീസ് കേരളത്തിലെത്തിയത്. മൊബൈല്‍ ടവര്‍ ലോക്കേറ്റ് ചെയ്താണ് പ്രതി കേരളത്തിൽ ഉണ്ടെന്ന വിവരം പൊലീസ് മനസിലാക്കുന്നത്. തുടർന്ന് വടകര പൊലീസിന്റെ സഹായത്തോടെയാണ് പശ്ചിമ ബം​ഗാൾ പൊലീസ് പ്രതികളെ പിടികൂടിയത്. വ്യക്തി വൈരാ​ഗ്യത്തെ തുടർന്നാണ് അയൽവാസിയെ ഇയാൾ കൊലപ്പെടുത്തിയത്. കേസിലെ കൂട്ടുപ്രതിയായ മാതാവിനെ കണ്ടെത്താനായിട്ടില്ല. ഇവര്‍ കേരളത്തില്‍ എത്തിയിട്ടില്ലെന്നാണ് വിവരമെന്ന് പൊലീസ് അറിയിച്ചു.

Read More:തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; അലമാരയോ ഷെൽഫോ കുത്തിത്തുറന്നിട്ടില്ല, മോഷണ ശ്രമം നടന്നിട്ടില്ലെന്ന് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം