ഇടുക്കി: പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തില്‍ നെടുംങ്കണ്ടം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലംമാറ്റും. ഇതുവരെ 12 പൊലീസുക്കാർക്കെതിരെയാണ് നടപടിയെടുത്തത്. ഇനി 40 പേര്‍ക്കെതിരെ കൂടി നടപടി സ്വീകരിക്കും. സംഭവത്തില്‍ കൂടുതൽ പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇടുക്കി എസ്പി നേരത്തെ പറഞ്ഞിരുന്നു. 

നിരവധി പൊലീസുകാർക്ക് വീഴ്ച പറ്റിയെന്നും സംഭവം റിപ്പോർട്ട്‌ ചെയ്യാത്ത എല്ലാ പൊലീസുകർക്കുമെതിരെ നടപടിയെടുക്കുമെന്നുമാണ് ഇടുക്കി എസ്പി നേരത്തെ അറിയിച്ചത്. ഡിവൈഎസ്പിയുടെ റിപ്പോർട്ട്‌ കിട്ടിയാൽ ഉടൻ നടപടി എടുക്കുമെന്നാണ് എസ്പി പറഞ്ഞത്. ഇതിനിടെ പുറത്തുവന്ന, മരിച്ച രാജ്കുമാറിന്‍റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൊലീസിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതാണ്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എസ്പി അറിയിച്ചത്.

രാജ്കുമാറിന്റെ മരണകാരണം ന്യുമോണിയ ആണെങ്കിലും അതിലേക്ക് നയിച്ചത് ക്രൂര മർദ്ദനത്തിലുണ്ടായ ആന്തരിക മുറിവുകളാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൃത്യസമയത്ത് ചികിത്സ നൽകാത്തത് മൂലം മുറിവുകൾ പഴുത്ത് ന്യുമോണിയ ബാധിച്ചാണ് രാജ്കുമാർ മരിച്ചത്. മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടിയിയുണ്ട്. ഇരുകാലുകൾക്കും സാരമായി പരിക്കുണ്ടെന്നും തൊലി അടർന്ന നിലയായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു. ഇതിനിടെ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് പതിനഞ്ചാം തിയ്യതിയെന്ന പൊലീസ് വാദം തള്ളി ദൃക്സാക്ഷി മൊഴിയും പുറത്ത് വന്നു.

രാജ്കുമാറിന്റെ മരണത്തിന് കാരണം ക്രൂരമർദ്ദനത്തെ തുടർന്നുള്ള ആന്തരിക മുറിവുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കൃത്യസമയത്ത് ചികിത്സ നൽകാത്തത് മൂലം മുറിവുകൾ പഴുത്ത് ന്യുമോണിയ ബാധിച്ചാണ് രാജ്കുമാർ മരിച്ചത്. മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടിയിയുണ്ട്. ഇരുകാലുകൾക്കും സാരമായി പരിക്കുണ്ടെന്നും തൊലി അടർന്ന നിലയായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു. 

ഇതിനിടെ രാജ്കുമാറിനെ ഓടിച്ചിട്ട് പിടിച്ചതാണെന്ന പൊലീസ് വാദം പൊളിഞ്ഞിരുന്നു. സാമ്പത്തിക തട്ടിപ്പിനിരയായ നാട്ടുകാർ ഇയാളെ തടഞ്ഞുവെക്കുകയും പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയുമാണ് ഉണ്ടായതെന്നും ദൃക്സാക്ഷി വെളിപ്പെടുത്തിയിരുന്നു. പൊലീസിന് കൈമാറുമ്പോൾ രാജ്കുമാറിന് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷിയായ ആലിസ് പറയുന്നു.