തന്റെ നാട്ടുകാരനും വൃക്ക രോഗിയുമായ ധനേഷിന് വേണ്ടി ചികിത്സാ സഹായം അഭ്യർത്ഥിച്ച് നടി നവ്യാ നായർ. കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് 35 മുതൽ 40 ലക്ഷം രൂപ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി ഫേസ്ബുക്കിലാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

തിരുവനന്തപുരം: നാട്ടുകാരനു വേണ്ടി ചികിത്സാ സഹായം അഭ്യർത്ഥിച്ച് നടി നവ്യാ നായർ. ധനേഷ് എന്ന വൃക്ക രോഗിയായ ആൾക്കു വേണ്ടിയാണ് നവ്യ ഫേസ്ബുക്കിലൂടെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് ധനേഷ് എന്നും കിഡ്നി മാറ്റി വെക്കാൻ ദാതാവിനെ കിട്ടിയെങ്കിലും ഇതിനായി വരുന്ന സാമ്പത്തിക ചെലവ് കുടുംബത്തിന് താങ്ങാൻ കഴിയില്ലെന്നും നടി കുറിപ്പിലൂടെ പറയുന്നു. ധനേഷിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകിയിട്ടുണ്ട്.

നവ്യാ നായരുടെ ഫേസ്ബുക്ക് പോസ്റ്റ്:

നവ്യാ നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ധനേഷ് എനിക്ക് വളരെ അറിയാവുന്ന വ്യക്തിയാണ്. എന്റെ നാട്ടുകാരൻ ആണ്. നാട്ടിൽ എല്ലാവർക്കും പ്രിയപെട്ടവൻ ആണ്.

ഒരു മനുഷ്യനെ സംബന്ധിച്ച് മറ്റൊരാളോട് സഹായം ചോദിക്കേണ്ടി വരുന്നത് മറ്റൊരു വഴിയും മുന്നിൽ ഇല്ലാതെയാകുമ്പോളാണ്. അങ്ങനെ ഒരു അവസ്ഥയിലാണ് ധനേഷിനും നമുക്ക് മുന്നിലേക്ക് എത്തേണ്ടി വന്നത്. ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷ. വൃക്ക രോഗം ബാധിച്ചതിനെ തുടർന്ന് ഡയാലിസിസ് നടത്തി വരികയായിരുന്നു. കുടുംബത്തിൽ നിന്നും തന്നെയുള്ള കിഡ്നി ധനേഷിന് സ്വീകരിക്കാൻ കഴിയാഞ്ഞതും വലിയൊരു ആഘാതം ആയിരുന്നു. ഒടുവിൽ ആശുപത്രിയിൽ നിന്നും കിഡ്നി മാറ്റി വെക്കാൻ ദാതാവിനെ കിട്ടിയത് വലിയൊരു സന്തോഷം ആണെങ്കിലും മുന്നിലുള്ള ഭാരിച്ച ചിലവ് ( 35 മുതൽ 40 ലക്ഷം രൂപ )ആ കുടുംബത്തിന് താങ്ങാൻ കഴിയില്ല. നമ്മുടെ ഒരു ചെറിയ സഹായം വലിയ കൈതാങ്ങ് ആയിരിക്കും ആ കുടുംബത്തിന്... മറ്റാരുമില്ലാത്തവർക്ക് നമ്മൾ കൂടെ നിന്നില്ലെങ്കിൽ പിന്നെ ആരാണുള്ളത്. ധനേഷിന്റെ ഗൂഗിൾ പേ നമ്പർ കൂടി ഇതിനൊപ്പം ചേർക്കുന്നു.

നിങ്ങളുടെ ചെറിയ സഹായങ്ങൾ ഒരു വലിയ കൈതാങ്ങ് ആവും, ഒരു ജീവിതത്തിനു പുതു ജീവൻ ആകും...

ധനേഷിന്റെ സഹോദരിയായ ധന്യയുടെയും വാർഡ് മെമ്പർ ബൈജുGS പേരിൽ Joint അക്കൗണ്ടാണ്.

Alc Holder Name : Dhanya & Baiju GS

Alc No : 40643101088768

IFSC : KLGB0040643

Kerala Gramin Bank

Muthukulam

Google Pay : 9581427889

സ്നേഹത്തോടെ

നവ്യനായർ