കണ്ണൂര്‍ എംഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ താൻ വേട്ടയാടപ്പെട്ട നിരപരാധി എന്ന് സൂചിപ്പിച്ച് പിപി ദിവ്യയുടെ വീഡിയോ. ഈസ്റ്റര്‍ ദിനത്തിലാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയെന്ന തലക്കെട്ടോടെയാണ് പിപി ദിവ്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

തിരുവനന്തപുരം: താൻ വേട്ടയാടപ്പെട്ട നിരപരാധി എന്ന് സൂചിപ്പിച്ച് കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയുടെ വീഡിയോ. ഈസ്റ്റര്‍ ദിനത്തിലാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയെന്ന തലക്കെട്ടോടെയാണ് പിപി ദിവ്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ക്രിസ്തുവിനെ കുരിശിലേറ്റിയത് നീതിമാനായതിനാലാണെന്നും സമൂഹത്തിന്‍റെ മനസ് എന്നും വേട്ടക്കാരന്‍റേതാണെന്നും പിപി ദിവ്യ വീഡിയോയിൽ പറയുന്നു. 

എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ദിവ്യയുടെ വീഡിയോ പ്രസ്താവന ആരംഭിക്കുന്നത്. പെസഹ വ്യാഴം, ദുഖവെള്ളി, ഈസ്റ്റര്‍ എന്നിവ നമുക്ക് ചില സന്ദേശങ്ങളാണ് നൽകുന്നത്. തിന്മയുടെ മുകളിൽ നന്മയ്ക്കായിരിക്കുമെന്നാണ് ഈസ്റ്റര്‍ ഓര്‍മിപ്പിക്കുന്ന സന്ദേശം. നിസ്വാര്‍ത്ഥമായ മനുഷ്യര്‍ക്കായി ചോദ്യങ്ങള്‍ ഉന്നയിച്ചതിനാണ് യേശുവിന് കുരിശുമരണം വിധിച്ചത്. വാക്കിലോ പ്രവൃത്തിയിലോ മനോഭാവത്തിലോ തെറ്റ് ചെയ്യാത്തവനായിരുന്നു ഈശോ. എല്ലാവരുടെയും നന്മ മാത്രമാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയെന്ന് പറഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു യേശു. 

കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഇതാദ്യമായല്ല പിപി ദിവ്യ ഇത്തരത്തിൽ പ്രതികരിക്കുന്നത്. നവീൻ ബാബുവിന്‍റെ മരണവും അതിനുപിന്നാലെയുള്ള കേസും പാര്‍ട്ടി നടപടി തുടങ്ങിയ കാര്യങ്ങളെയെല്ലാം ഈസ്റ്ററുമായും ഉയിര്‍ത്തെഴുന്നേൽപ്പുമായി ബന്ധപ്പെടുത്തികൊണ്ടാണ് വീഡിയോയിൽ പിപി ദിവ്യ വിശദീകരിക്കുന്നത്. ഒപ്പമുണ്ടായിരുന്നവര്‍ തന്നെയാണ് കല്ലെറിഞ്ഞതെന്നടക്കമുള്ള കാര്യങ്ങളും വീഡിയോയിൽ പറയുന്നുണ്ട്. എഡിഎമ്മിന്‍റെ മരണത്തിൽ താനാണ് വേട്ടയാടപ്പെട്ടതെന്നും സത്യം പുറത്തുവരുമെന്നുമാണ് പിപി ദിവ്യ പറയുന്നത്. 

കൊല്ലത്ത് ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച് യുവതി എംഡിഎംഎ കടത്തിയ കേസ്; കൂട്ടാളിയായ പ്രതി ബെംഗളൂരുവിൽ പിടിയിൽ

YouTube video player