ചിറയിൻകീഴ് മുടപുരം സ്വദേശിയായ 43 വയസ്സുള്ള വിനോദ് ആണ് മരിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം ദേശീയ പാതയിൽ യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയി. അപകടത്തിൽ പരിക്കേറ്റ യുവാവ് റോഡിൽ കിടന്നു രക്തം വാര്‍ന്ന് മരിച്ചു. നാവായികുളം ഐ ഒ ബി ബാങ്കിന് മുൻവശം അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. ചിറയിൻകീഴ് മുടപുരം സ്വദേശിയായ 43 വയസ്സുള്ള വിനോദ് ആണ് മരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

വെൽഡിങ് തൊഴിലാളിയായ വിനോദിനെയാണ് അജ്ഞാത വാഹനമിടിച്ചത്. റോഡിൽ ഒരു യുവാവ് കിടകുന്നതായി പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസ് എത്തുമ്പോഴേക്കും വിനോദ് മരിച്ചിരുന്നു. 

കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയം വെച്ച് വൻ തട്ടിപ്പ്; 1.48 കോടി തട്ടിയെടുത്തു, 5 പേര്‍ക്കെതിരെ കേസ്

അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു; ഇടിച്ച വാഹനം നിർത്താതെ പോയി