Asianet News MalayalamAsianet News Malayalam

മനഃസാക്ഷിയില്ലാതെയും ചിലർ; ഉപയോഗിച്ച അടിവസ്ത്രം വരെയും ക്യാംപുകളിലെത്തി, നീക്കിയത് 85 ടണ്‍ അജൈവ മാലിന്യം

​ഉരുൾപ്പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തിയപ്പോള്‍ കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നും പതിനായിരക്കണക്കിന് പേരാണ് സഹായവുമായി എത്തിയത്. പ്രളയകാലത്ത് കേരളം കണ്ടത് പോലെ വയനാട്ടിലേക്ക് ലോഡ് കണക്കിന് സാധനങ്ങള്‍ വന്നുകൊണ്ടിരുന്നു.

aid to the camp into an opportunity to throw away the useless
Author
First Published Aug 16, 2024, 8:51 AM IST | Last Updated Aug 16, 2024, 8:51 AM IST

കൽപ്പറ്റ: വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ ദുരിതത്തില്‍പ്പെട്ടവർക്കായി വലിയ സഹായ പ്രവാഹമാണ് ഉണ്ടായത്. എന്നാല്‍ അതിനിടയിലും ദുരിതത്തെ തങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യത്തിനായി ഉപയോഗിച്ചവരും ഉണ്ട്. ക്യാംപിലേക്കുള്ള സഹായം ഉപയോഗശ്യൂന്യമായത് തള്ളാനുള്ള അവസരമായി ചിലർ മാറ്റിയതും പ്രതിസന്ധി തീർത്തു. 

​ഉരുൾപ്പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തിയപ്പോള്‍ കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നും പതിനായിരക്കണക്കിന് പേരാണ് സഹായവുമായി എത്തിയത്. പ്രളയകാലത്ത് കേരളം കണ്ടത് പോലെ വയനാട്ടിലേക്ക് ലോഡ് കണക്കിന് സാധനങ്ങള്‍ വന്നുകൊണ്ടിരുന്നു. ഇതിനിടയിലായിരുന്നു അവസരം മുതലെടുത്ത് ചിലർ പഴയ സാധനങ്ങള്‍ തള്ളാനുള്ള അവസരമാക്കി അത് ഉപയോഗിച്ചത്. ടെക്സ്റ്റൈല്‍സുകളിലെയും മറ്റും ഉപയോഗശൂന്യമായ കെട്ടുകണക്കിന് വസ്ത്രങ്ങളും ഉപയോഗിച്ച അടിവസ്ത്രം വരെയും മനഃസാക്ഷിയില്ലാതെ ചിലർ കളക്ഷൻ സെന്‍ററില്‍ കൊണ്ടു തള്ളി. തിരക്കിനിടയില്‍ പരിശോധിക്കപ്പെട്ടിലെന്ന പഴുതാണ് ഇക്കൂട്ടർ മുന്നില്‍ കണ്ടത്. 17 ടണ്‍ വസ്ത്രങ്ങളാണ് ഇത്തരത്തില്‍ ക്യാംപുകളിലും കളക്ഷൻ സെന്‍ററിലുമായി ലഭിച്ചത്. 

ഉപയോഗശൂന്യമായ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ 85 ടണ്‍ അജൈവ മാലിന്യമാണ് നീക്കേണ്ടി വന്നത്. ആത്മാർത്ഥമായ സഹായിച്ചവരുടെ സ്നേഹത്തിന്‍റെ ശക്തിയില്‍ ചില സാധനങ്ങളെല്ലാം ആവശ്യത്തില്‍ അധികമായി മാറിയിരുന്നു. ഇതില്‍ ചിലത് കൃത്യമായി ഉപയോഗിക്കാനുള്ള ക്രമീകരണം ഒരുക്കുന്നുണ്ട്. കൂടുതല്‍ വന്ന നാപ്കിനുകള്‍ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യൂക്കേഷൻ വഴി സ്കൂളിലേക്ക് എത്തിക്കു. ഭക്ഷണ കിറ്റുകള്‍ ട്രൈബല്‍ ടിപ്പാര്‍ട്ട്മെന്‍റ് വഴി മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന അദിവാസി വിഭാഗർക്ക് നല്‍കുന്നു. ലോഡ് കണക്കിന് വന്ന കുപ്പിവെള്ളം തെരച്ചില്‍ കഴിഞ്ഞാല്‍ ലേലത്തിന് വക്കാനും ആലോചനയുണ്ട്. ഇതിലൂടെ കിട്ടുന്ന പണമെല്ലാം ഉരുള്‍പ്പൊട്ടലിലെ ദുരിതബാധിതരെ സഹായിക്കാൻ തന്നെ ഉപയോഗിക്കാനാണ് തീരുമാനം.

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് പൊലീസിന്‍റെ ഗുണ്ടാ പട്ടികയിലുള്ളയാള്‍

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios