പാർട്ടി മെമ്പറായി നിൽക്കുമ്പോൾ ചെയ്യാൻ പാടില്ലാത്തത് ചെയതെന്ന് തിരിച്ചറിഞ്ഞാണ് സ്വയം മെമ്പർഷിപ്പ് പുതുക്കാതിരുന്നതെന്ന് ജിജോ തില്ലങ്കേരി
കണ്ണൂർ : വിമർശനങ്ങളെ ഉൾകൊണ്ട് പാർട്ടിയിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുമെന്ന് സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗം ജിജോ തില്ലങ്കേരി. പാർട്ടി എന്നെ പുറത്താക്കി എന്ന വാദം തെറ്റാണെന്നും പാർട്ടി മെമ്പറായി നിൽക്കുമ്പോൾ ചെയ്യാൻ പാടില്ലാത്തത് ചെയതെന്ന് തിരിച്ചറിഞ്ഞാണ് സ്വയം മെമ്പർഷിപ്പ് പുതുക്കാതിരുന്നതെന്നും ജിജോ ഫേസ്ബുക്കിൽ കുറിച്ചു.
26 വയസിനിടെ 23 കേസുകളിൽ പ്രതിയായി. കുടുംബം നോക്കാൻ മറ്റ് മേഖലകളിലേക്ക് പോയത് തെറ്റായി കാണുന്നില്ല. ഉളുപ്പില്ലാത്തവൻ എന്ന് ആയിരം വട്ടം കേൾക്കേണ്ടി വന്നാലും ഇടതുപക്ഷ രാഷ്ട്രീയം വിടില്ല. ശരീരത്തിൽ ഇന്നും ബോംബിന്റെ ചീളും പേറി നടക്കുന്നയാളാണ് താനെന്നും ആകാശ് തില്ലങ്കേരിയെ ടാഗ് ചെയ്ത് ജിജോ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

