Asianet News MalayalamAsianet News Malayalam

വയനാട് ​ദുരന്തബാധിതർക്ക് സഹായം പ്രഖ്യാപിച്ച് അൽ മുക്താദിർ ഗോൾഡ് & ഡയമണ്ട് ജ്വല്ലറി ഗ്രൂപ്പ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

Al Muqtadir Jewellery chairman Mohammed Manzoor Abdul Salam donates to CMDRF
Author
First Published Aug 5, 2024, 10:38 AM IST | Last Updated Aug 5, 2024, 10:38 AM IST

വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അൽ മുക്താദിർ ഗോൾഡ് & ഡയമണ്ട് ജ്വല്ലറി ഗ്രൂപ്പ് സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറും ജി.ഡി.ജെ.എം.എം.എയുടെ സംസ്ഥാന പ്രസിഡന്റുമായ മുഹമ്മദ് മൻസൂർ അബ്ദുൽ സലാം മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി.

വയനാട്ടിലെ ദുരന്തബാധിതരായ 100 അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർക്ക് അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിലേക്ക് ഉടൻ തൊഴിൽ നൽകുമെന്നും മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു. വയനാട് ദുരന്തത്തിൽ കച്ചവടസ്ഥാപനങ്ങൾ നഷ്ടപ്പെട്ട അർഹരായവർക്ക് അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ് കോഴിക്കോട് പുതുതായി ആരംഭിക്കുന്ന അൽ മുക്താദിർ ഗോൾഡ് മാളിൽ ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള ഷോറൂമുകൾ നൽകുമെന്നും മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു.

കൂടാതെ ദുരന്ത ബാധിതരായ വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകുന്നതിനും തീരുമാനമെടുത്തതായി അദ്ദേഹം അറിയിച്ചു. ദുരന്തത്തിന് ഇരയായവരെ കൈപിടിച്ചുയർത്തുന്നതിനും രാജ്യത്തോടുള്ള പ്രതിബദ്ധതയും കടപ്പാടും നിറവേറ്റാൻ കഴിയുന്നതിൽ അഭിമാനിക്കുന്നുവെന്നും മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു.
 

Latest Videos
Follow Us:
Download App:
  • android
  • ios