അലൻ ഷുഹൈബ് ആശുപത്രിയിൽ തുടരുന്നു; ആത്മഹത്യാശ്രമത്തിന് കേസെടുത്ത് പൊലീസ്
ആത്മഹത്യക്ക് ശ്രമിച്ച അലൻ ഷുഹൈബ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഉറക്ക ഗുളിക 30 എണ്ണം കഴിച്ചുവെന്നാണ് എഫ് ഐ ആറിലുള്ളത്.

കൊച്ചി: അലൻ ഷുഹൈബിനെതിരെ ആത്മഹത്യാശ്രമത്തിന് കേസ്. കൊച്ചി ഇൻഫോപാർക് പൊലീസ് ആണ് കേസെടുത്തത്. ആത്മഹത്യക്ക് ശ്രമിച്ച അലൻ ഷുഹൈബ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഉറക്ക ഗുളിക 30 എണ്ണം കഴിച്ചുവെന്നാണ് എഫ് ഐ ആറിലുള്ളത്. അതേസമയം, ആരോഗ്യാവസ്ഥ മോശമായതിനാൽ പൊലീസിന് മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല. തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് അലനെ ഇന്ന് മുറിയിലേക്ക് മാറ്റുമെന്നാണ് വിവരം. പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതിയാണ് അലൻ.
അവശനിലയിൽ കണ്ടെത്തിയ പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ ഫ്ലാറ്റിൽ അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിലാണ് അലൻ ഷുഹൈബിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന അലനെ ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അലൻ ഷുഹൈബ് ആശുപത്രിയിൽ; അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചതായി സൂചന
'സിസ്റ്റവും എസ്.എഫ്.ഐയുമാണ് തന്‍റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന്' അലൻ ഷുഹൈബ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നുണ്ട്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമാണ് അലൻ വാട്സ്ആപ്പ് വഴി കുറിപ്പ് അയച്ചത്. തന്നെ തീവ്രവാദി ആക്കാൻ സിസ്റ്റം ശ്രമിക്കുന്നുവെന്നും വിമര്‍ശിക്കുന്നു. തന്റെ ജീവിതം കൊണ്ട് അമ്മാനമാടുകയാണെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
'തീവ്രവാദിയാക്കാന്‍ ഭരണകൂടം ശ്രമിച്ചു, ഈ അവസ്ഥയിലെത്തിച്ചത് എസ്എഫ്ഐ'; അലന്‍ ഷുഹൈബിന്റെ കുറിപ്പ്
https://www.youtube.com/watch?v=Ko18SgceYX8