ഇഡി, ജിഎസ്ടി , ഡിജിപി എന്നിവർക്ക് പരാതി നൽകിയതിൽ ഗൂഢാലോചന ഉണ്ട് . തന്നെ പാർട്ടിയിലെ ചിലർ വേട്ടയാടുന്നുവെന്നും ഷാനവാസ് പറഞ്ഞു

ആലപ്പുഴ : ലഹിരക്കടത്ത് വിവാദത്തിൽ സി പി എമ്മിനുള്ളിലെ ഗൂഢാലോചന സമ്മതിച്ച് ആലപ്പുഴയിലെ ഇടത് കൗൺസിലർ എ.ഷാനവാസ്. ഇഡി, ജിഎസ്ടി , ഡിജിപി എന്നിവർക്ക് പരാതി നൽകിയതിൽ ഗൂഢാലോചന ഉണ്ടെന്നും ഇതിനെതിരെ പാർട്ടിക്ക് പരാതി നൽകിയെന്നും ഷാനവാസ് സമ്മതിച്ചു . നോർത്ത് ഏരിയ കമ്മിറ്റിക്കാണ് കത്ത് നൽകിയത് . എന്നാൽ ആർക്കെതിരെയാണ് പരാതി എന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടില്ല. തന്നെ പാർട്ടിയിലെ ചിലർ വേട്ടയാടുന്നുവെന്നും ഷാനവാസ് പറഞ്ഞു.

കരുനാഗപ്പള്ളിയിൽ ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയത് ഷാനവാസിന്‍റെ പേരിലുള്ള ലോറിയിൽ ആയിരുന്നു . ലോറി മറ്റൊരാൾക്ക് വാടകക്ക് നൽകിയിരിക്കുകയാണെന്നാണ് ഷാനവാസിന്റെ വിശദീകരണം.പച്ചക്കറികൾക്കൊപ്പം കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങൾ രണ്ട് ലോറികളിൽ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതിൽ കെ.എൽ 04 എ.ടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിൻ്റെ പേരിലുള്ളതാണ്.

കരുനാഗപ്പള്ളി ലഹരിക്കടത്ത് സഭയിൽ; ഷാനവാസിനെതിരെ തെളിവില്ലെന്ന് മന്ത്രി, എംഎൽഎയോട് ക്ഷുഭിതനായി മുഖ്യമന്ത്രി