വിദ്യാര്‍ഥികളുടെ പ്രോഗ്രസ് കാര്‍ഡ് ഡിജിറ്റലാക്കി ആലപ്പുഴ ജില്ലയിലെ പളളിപ്പാട് നടുവട്ടം ഗവണ്‍മെന്‍റ് എല്‍പി സ്കൂൾ

ആലപ്പുഴ: വിദ്യാര്‍ഥികളുടെ പ്രോഗ്രസ് കാര്‍ഡ് ഡിജിറ്റലാക്കി ആലപ്പുഴ ജില്ലയിലെ പളളിപ്പാട് നടുവട്ടം ഗവണ്‍മെന്‍റ് എല്‍പി സ്കൂൾ. ഡിജിറ്റല്‍ രംഗത്ത് അഭിമാനാര്‍ഹമായ നേട്ടമാണ് കൈവരിച്ചത്. 150 വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഗ്രാമീണ വിദ്യാലയമാണ് നടുവട്ടം ഗവണ്‍മെന്‍റ് എല്‍പി സ്കൂള്‍. കുട്ടികളുടെ പഠന നിലവാരം അടയാളപ്പെടുത്തുന്ന പ്രോഗ്രസ് കാര്‍ഡിന് ഇനി നടുവട്ടം സ്കൂളില്‍ ഡിജിറ്റല്‍ രൂപമാണ്. അച്ചടിച്ച പ്രോഗ്രസ് കാര്‍ഡുകള്‍ ഇനിയില്ല. പകരം എല്ലാം ഓണ്‍ലൈനായി ലഭ്യമാക്കും. ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ റിട്ടയേര്‍ഡ് അധ്യാപകന്‍ സി.ജി സന്തോഷാണ് സ്കൂളിലെ ഡിജിറ്റല്‍ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പ്രോഗ്രസ് കാര്‍ഡ് സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ പ്രീ പ്രൈമറി ക്ലാസുകളിലും ഇത് നടപ്പാക്കാനാണ് തീരുമാനം.

YouTube video player