Asianet News MalayalamAsianet News Malayalam

അമ്പലപ്പുഴ അപകടമരണം;'കുഴി മാത്രമല്ല പ്രശ്നം,വെളിച്ചക്കുറവും ട്രാഫിക് മാനേജ്മെൻ്റിൻ്റെ അപര്യാപ്തതയും കാരണമായി'

തഹസീൽദാറോട് അടിയന്തര റിപ്പോർട് തേടിയെന്ന് ജില്ലാ കലക്ടർ. ബസിൻ്റെ ഒരു ഭാഗം  ഹൈവേയിൽ കയറ്റിയാണ് പാർക്ക് ചെയ്തിരുന്നത്.ബൈക്ക് ബസിൽ തട്ടിയത് ഇത് മൂലമെന്ന് എഫ് ഐ ആർ.ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

alapuzha collector says multiple reasons for Ambalapuzha accident
Author
Ambalapuzha, First Published Aug 14, 2022, 10:27 AM IST

അമ്പലപ്പുഴ:കുഴികണ്ട് ബൈക്ക് വെട്ടിക്കവേ ബസ്സിടിച്ച്  യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍  ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു.ഡ്രൈവർ റിഷി കുമാറിനെതിരെ ചുമത്തിയത് മനപൂർവമല്ലാത്ത നരഹത്യാ കേസ്.ബസിൻ്റെ ഒരു ഭാഗം  ഹൈവേയിൽ കയറ്റിയാണ് പാർക്ക് ചെയ്തിരുന്നത്.ബൈക്ക് ബസിൽ തട്ടിയത് ഇത് മൂലമെന്ന് എഫ് ഐ ആറില്‍ പറയുന്നു .റിഷി കുമാർ പൊലീസ് കസ്റ്റഡിയിലാണ്.അമ്പലപ്പുഴയിലെ ബൈക്ക് അപകടസ്ഥലം ആലപ്പുഴ ജില്ലാ കലക്ടർ സന്ദർശിച്ചു തഹസീൽദാറോട് അടിയന്തര റിപ്പോർട് തേടിയെന്ന് ജില്ലാ കളക്ടർ.പറഞ്ഞു റോഡ് സേഫ്റ്റി കൗൺസിലിൻ്റെ അടിയന്തര യോഗം വിളിച്ചു കൂട്ടും.കുഴി മാത്രമല്ല അപകടകാരണം.മതിയായ ലൈറ്റ് ഇല്ലാത്തതുംട്രാഫിക് മാനേജ്മെൻ്റിൻ്റെ അപര്യാപ്തതയും കാരണങ്ങളാണ്.ദേശീയ പാത്രയിലെ മുഴുവൻ കുഴികളും ഇന്ന് നേരിട്ട് പരിശോധിക്കുമെന്നും കലക്ടർ പറഞ്ഞു.

 

ആലപ്പുഴ - പുന്നപ്ര ദേശീയപാതയിൽ കുറവൻതോട് വെച്ചാണ് അപകടം നടന്നത്. പുന്നപ്ര ഗീതാഞ്ജലിയിൽ അനീഷ് കുമാർ (ഉണ്ണി - 28 ) ആണ് മരിച്ചത്. ബസിനെ മറികടക്കുന്നതിനിടെ കുഴി കണ്ട് വെട്ടിച്ച ബൈക്ക് ബസിൽ തട്ടി പിന്നീട് ലോറിക്കടയിൽ പെടുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ യുവാവ് മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

'ഫണ്ട് തന്നാൽ ദേശീയപാതയിലെ കുഴികൾ അടയ്ക്കാം': മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ ദേശീയപാതകളിലെ കുഴിയടയ്ക്കാൻ എൻഎച്ച്എഐക്ക് (NHAI) സഹായം ആവശ്യമെങ്കിൽ നൽകാൻ സന്നദ്ധമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയപാത അതോറിറ്റിക്ക് നേരിട്ട് കുഴിയടയ്ക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ പിഡബ്ല്യുഡിക്ക് കീഴിലെ ദേശീയപാത വിഭാഗം കുഴിയടയ്ക്കാൻ സന്നദ്ധമാണ്. ആവശ്യമായ ഫണ്ട് എൻഎച്ച്എഐ നൽകിയാൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാം. നേരത്തെ ആലപ്പുഴയിൽ സമാനമായ രീതിയിൽ ദേശീയപാതയിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അതേ മാതൃക പിന്തുടരാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാണ്. ഇക്കാര്യം ദേശീയപാത അതോറിറ്റിയെ അറിയിച്ചതായും മുഹമ്മദ് റിയാസ് പറഞ്ഞു. അറ്റകുറ്റപ്പണി കൃത്യമായി നടത്തണം എന്നതാണ് സർക്കാർ നിലപാട്. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ കർശന നടപടിയെടുക്കുമെന്നും റിയാസ് പറഞ്ഞു. 
മണ്ണുത്തി - ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണിക്കായി പുതിയ കരാർ കമ്പനി ,60 കോടി രൂപയുടെ കരാര്‍ നല്‍കുമെന്ന് NHAI

സംസ്ഥാനത്തെ ദേശീയപാതാ വികസനം 2024 ഓടെ പൂർത്തിയാക്കും

സംസ്ഥാനത്ത് ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ കാലതാമസം ഉണ്ടായതായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. 2024 ഓടു കൂടി ദേശീയപാത വികസനം പൂർത്തിയാക്കാനാകും എന്നും റിയാസ് പറഞ്ഞു. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾക്ക് അടുത്ത വർഷത്തോടെ പുതിയ കലണ്ടർ നടപ്പാക്കും. 2026 ഓടെ 50 ശതമാനം റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കുമെന്ന് റിയാസ് വ്യക്തമാക്കി.  മഴയും വെള്ളക്കെട്ടും അറ്റകുറ്റപ്പണികളെ കാര്യമായി ബാധിക്കുന്നതായി ദേശീയപാത വിഭാഗം അറിയിച്ചതായും മന്ത്രി പറഞ്ഞു. ഡ്രൈനേജ് സംവിധാനത്തിന്റെ കുറവ് പ്രശ്നമാണ്. റോഡ് ഏതായാലും കുഴികൾ ഉണ്ടാകാൻ പാടില്ല എന്നതാണ് നിലപാടെന്നും റിയാസ് പറഞ്ഞു. വടകര-മൂരാട് പാലത്തിന്റെ നിർമാണം 2023 മാർച്ചിൽ പൂർത്തിയാക്കുമെന്നും പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി.

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ ദേശീയപാതയിലെ കുഴിയിൽ വീണ് എസ് ഐക്ക് പരിക്ക്

 

Follow Us:
Download App:
  • android
  • ios