തിരുവനന്തപുരം: രണ്ടാഴ്ചക്കിടെ രണ്ട് അനാക്കോണ്ടകൾ ചത്ത സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന വിശദീകരണവുമായി തിരുവനന്തപുരം മൃഗശാല അധികൃതര്‍. കൂട്ടമായി ഇണചേരുന്നതിനിടെ ഞെരിഞ്ഞമര്‍ന്ന് ക്ഷതമേറ്റതിനെ തുടര്‍ന്നാണ് പതിനഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രേണുകയെന്ന അനാക്കോണ്ട ചത്തത്.  ഇന്നലെ കൂട്ടിൽ ചത്ത നിലയിൽ കണ്ടെത്തിയ ഏയ്ഞ്ജല എന്ന അനാകോണ്ടയുടെ വയറിൽ ട്യൂമറുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.

 

ഒരു കൂട്ടിലെ രണ്ട് അനക്കൊണ്ടകൾ രണ്ടാഴ്ച്ചയ്ക്കിടെ ചത്ത സംഭവത്തോടെ തിരുവനന്തപുരം മൃഗശാലയിലെ റെപ്റ്റൈൽ പാർക്കില്‍ മുൻകരുതൽ നടപടികളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അനാക്കോണ്ടകളെ പാര്‍പ്പിക്കുന്ന രീതി മാറ്റും. ആൺ പെൺ അനുപാതം മാറ്റി പരീക്ഷിക്കാനാണ് തീരുമാനം. കൂടുകൾ അണുവിമുക്തമാക്കുമെന്നും മൃഗശാല അധികൃതര്‍ പറയുന്നു.

 

രണ്ടാഴ്ചക്കിടെ ഒരു കൂട്ടിലെ രണ്ട് അനാക്കോണ്ടകൾ ചത്തതോടെ മൃഗശാല അധികൃതരും പ്രതിരോധത്തിലായിരുന്നു. ശരിയായ സംരക്ഷണമോ പരിചരണമോ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചു എന്നതടക്കം ആരോപണങ്ങളും ശക്തമാണ്.

സംഭവത്തെ കുറിച്ച് തിരുവനന്തപുരം മൃഗശാല ഡയറക്ടർ എസ് അബു പറയുന്നത് ഇങ്ങനെയാണ്:  "

രേണുകയും ഏയ്ഞ്ജലയും അടക്കം മൂന്ന് അനാക്കോണ്ടകളാണ് ഒരു കൂട്ടിൽ ഉണ്ടായിരുന്നത്. പതിനഞ്ച് ദിവസം മുമ്പ് രേണുക എന്ന് പേരുള്ള ആൺ അനാക്കോണ്ടയുടെ മരണത്തോടെ റെപ്റ്റൈൽ പാർക്കിലെ കൂട്ടിൽ സിസിടിവി സ്ഥാപിച്ചിരുന്നു. 

തുടര്‍ന്നു വായിക്കാം: രേണുകക്ക് പിന്നാലെ ഏ‍യ്ഞ്ചലയും; 15 ദിവസത്തിനിടെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത് രണ്ട് അനാക്കോണ്ട

2014 ൽ ആണ് ശ്രീലങ്കയിലെ മൃഗശാലയിൽ നിന്ന് ഏഴ് അനാക്കോണ്ട കുഞ്ഞുങ്ങളെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. വളര്‍ച്ചയും ശാരീരിക ഘടനയും കണക്കിലെടുത്ത് പ്രത്യേക കൂടും ആവാസ വ്യവസ്ഥയും എല്ലാം ഒരുക്കിയായിരുന്നു സംരക്ഷണം. ഒമ്പത് വയസ്സുള്ള രണ്ട് അനാക്കോണ്ടകളാണ് ചത്തുപോയത് .അഞ്ചെണ്ണമാണ് മൃഗശാലയിൽ ശേഷിക്കുന്നത്.  ആന്തരികാവയവങ്ങൾ മാറ്റിയശേഷം സ്റ്റഫ് ചെയ്തെടുത്ത രണ്ട് അനാക്കോണ്ടകളെയും നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിൽ പ്രദര്‍ശിപ്പിക്കാനാണ് മൃഗശാല അധികൃതരുടെ തീരുമാനം. 

ചുറ്റിപ്പിണയുന്നതിനിടയില്‍ ഞെരിഞ്ഞമര്‍ന്ന അനാക്കോണ്ട ചത്തു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ ഇനി ടെലഗ്രാമിലും ലഭിക്കുന്നതിനായി നിങ്ങൾ ചെയ്യേണ്ടത് 
 1 ) ഫോണിൽ ടെലഗ്രാം ആപ് ഇല്ലാത്തവർ ഈ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യുക 
 2  ) ശേഷം  ഏഷ്യാനെറ്റ് ന്യൂസ് ചാനൽ സബ്ബ്‌സ്‌ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക