ഇന്നത്തെ പ്രധാനപ്പെട്ട പത്ത് വാര്‍ത്തകൾ
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ കേസെടുക്കുമെന്ന് അറിയിച്ചെങ്കിലും സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ. എഫ്ഐആർ എടുത്തതുകൊണ്ട് മാത്രമായില്ല. കുറ്റവാളി ശിക്ഷിക്കപ്പെടണം. ബ്രിജ് ഭൂഷനെതിരെ നിരവധി എഫ്ഐആർ വേറേയും ഉണ്ട്. അതിലൊന്നും നടപടി സ്വീകരിച്ചിട്ടില്ലെന്നും ഗുസ്തി താരങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2- അരിക്കൊമ്പനെ കണ്ടെത്തി, ആനക്കൂട്ടം വിട്ടത് ചക്കക്കൊമ്പന്റെ സാന്നിധ്യം മൂലം
അരിക്കൊമ്പനെ കണ്ടെത്തി. ശങ്കരപാണ്ഡ്യമേട്ടിൽ നിന്നും ഗോവിന്ദൻ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയിലാണ് ആനയെ കണ്ടെത്തിയത്. അരിക്കൊമ്പൻ കൂട്ടം വിടാൻ കാരണം ചക്കക്കൊമ്പന്റെ സാന്നിധ്യമാണെന്ന് വനം വകുപ്പ് പറയുന്നു. ചക്കക്കൊമ്പന് മദപ്പാട് കാലം തുടങ്ങി.
വിദ്വേഷ പ്രസംഗങ്ങൾക്ക് എതിരെ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. എല്ലാ സംസ്ഥാനങ്ങളും വിദ്വേഷ പ്രസംഗങ്ങളിൽ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. നേരത്തെ യുപി, ഉത്തരാഖണ്ഡ്, ദില്ലി എന്നീ സംസ്ഥാനങ്ങൾക്ക് നൽകിയ ഉത്തരവാണ് എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി ബാധകമാക്കിയത്.
4- പരാമർശം അപകീർത്തികരം: മനേകാ ഗാന്ധിക്ക് മന്ത്രി ഏകെ ശശീന്ദ്രന്റെ കത്ത്
സംസ്ഥാനത്തെ വനം വകുപ്പ് ഏറ്റവും മോശപ്പെട്ടതാണെന്ന മനേകാഗാന്ധിയുടെ പരാമർശം അപകീർത്തികരമാണെന്ന് വനം വകുപ്പ് മന്ത്രി ഏകെ ശശീന്ദ്രൻ. വന്യമൃഗങ്ങളുടെ സംരക്ഷണത്തിൽ കേരളം ഏറെ മുന്നിലാണെന്നും മനേകാഗാന്ധിക്ക് കത്തയച്ച് മന്ത്രി പറഞ്ഞു.
5- ആശ്വാസം പെയ്തിറങ്ങും! വേനൽ മഴ കൂടുതൽ ശക്തമാകുന്നു; മറ്റന്നാൾ 8 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് വേനൽ മഴ കൂടുതൽ ശക്തമാകുന്നു. മറ്റന്നാൾ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷൻ ബ്രിജ്ഭൂഷണ്‍ സിംഗിനെതിരായ മീ ടൂ പരാതികളില്‍ കേസെടുക്കാന്‍ തയാറാവാത്ത പൊലീസ് നിലപാടില്‍ പ്രതിഷേധിച്ച് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദിറില്‍ നടത്തുന്ന സമരത്തെക്കുറിച്ച് മൗനം പാലിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്.
7- നടി ജിയാ ഖാൻ ആത്മഹത്യാക്കേസ്: നടൻ സൂരജ് പഞ്ചോളിയെ കോടതി വെറുതെ വിട്ടു
ബോളിവുഡ് നടി ജിയാ ഖാൻ ആത്മഹത്യാക്കേസിൽ നടൻ സൂരജ് പഞ്ചോളിയെ കോടതി വെറുതെ വിട്ടു.മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കിയ വിധി പ്രസ്താവിച്ചത്.ജിയയുടെ മരണം നടന്ന് 10 വർഷത്തിന് ശേഷമാണ് വിധി വരുന്നത്.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ജെഡിഎസ് പ്രകടന പത്രിക പുറത്തിറക്കി. മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കുമെന്നും അമുലിനെ പുറത്താക്കുമെന്നും നന്ദിനി ബ്രാൻഡിനെ രക്ഷിക്കുമെന്നുമാണ് പ്രധാന വാഗ്ദാനം.
വന്ദേഭാരതിന് വേണ്ടി പല ട്രെയിനുകളും പിടിച്ചിടുകയും സമയമാറ്റം വരുത്തുകയും ചെയ്യുന്നത് യാത്രക്കരെ ദുരിതത്തിലാക്കുന്നുവെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ്. സിഗ്നൽ സംവിധാനം മെച്ചപ്പെടുത്താതെ മറ്റ് ട്രെയിനുകളുടെ സമയം കവര്‍ന്നാണ വന്ദേഭാരതിന്റെ യാത്രയെന്ന് സംഘടന കുറ്റപ്പെടുത്തി.
10- ധോണിയുടെ ചെന്നൈക്കെതിരെ തുടര്‍ച്ചയായ രണ്ടാംജയം! സഞ്ജുവിനെ പുകഴ്ത്തി സോഷ്യല്‍ മീഡിയ
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ വിജയത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ വാഴ്ത്തി സോഷ്യല്‍ മീഡിയ. സീസണില്‍ രണ്ടാം തവണയാണ് രാജസ്ഥാന്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിക്കുന്നത്.
