ഇന്ന് പുലർച്ചെയാണ് സംഭവം. കല്ലേറിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകര്‍ന്നു 

പത്തനാപുരം : പത്തനാപുരത്ത് കെബി ഗണേഷ്കുമാർ എംഎൽഎയുടെ വീടിന് നേരെ കല്ലേറ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കല്ലേറിൽ വീടിന്‍റെ കിടപ്പ് മുറിയുടെ ജനൽ ചില്ലുകൾ തകര്‍ന്നു. കല്ലുകൾ വീട്ടിനകത്തേക്കും പതിച്ചിട്ടുണ്ട്.

സംഭവ സമയത്ത് കെബി ഗണേഷ് കുമാര്‍ എംഎൽഎ വീട്ടിലുണ്ടായിരുന്നില്ല. എന്നാൽ രാത്രി പന്ത്രണ്ട് മണിവരെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

രാഹുൽ ഗാന്ധിയുടെ പത്തനാപുരത്തെ പൊതുയോഗത്തിൽ പങ്കെടുക്കാൻ വന്ന കോൺഗ്രസ് പ്രവര്‍ത്തകര്‍ ആണ് സംഭവത്തിന് പിന്നിലെന്നാണ് കേരളാ കോൺഗ്രസ് ബിയുടെ ആരോപണം. പൊലീസ് അന്വേഷണം ആരംഭിച്ചു.