കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഇഎം മുഹമ്മദിനുനേരെയായിരുന്നു ആക്രമണം

എറണാകുളം: മൂവാറ്റുപ്പുഴയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമം. മൂവാറ്റുപ്പുഴ കദളിക്കാട് ഇന്ന് വൈകിട്ടോടെയാണ് സംഭവം. കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഇഎം മുഹമ്മദിനുനേരെയായിരുന്നു ആക്രമണം. 

Add Asianetnews as a Preferred SourcegooglePreferred

ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. വാഹന പരിശോധനയിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ച കാര്‍ യാത്രക്കാര്‍ എസ്ഐയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കുകയായിരുന്നു. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. സംഭവത്തിൽ രണ്ടുപേര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതികൾക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. 

വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയപ്പോഴാണ് യുവാക്കളോട് കാർ നിർത്താൻ പറഞ്ഞതെന്നും പ്രതികളെ കണ്ടാൽ തിരിച്ചറിയുമെന്നും എസ്ഐ മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ടുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നതെന്നും കാലിലൂടെയും ദേഹത്തു കൂടെയും കാർ കയറിയിറങ്ങിയെന്നും എസ്ഐ മുഹമ്മദ് പറഞ്ഞു.