യാത്രാക്കൂലിയെ ചൊല്ലി തർക്കം; കൊല്ലത്ത് ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം; കേസെടുത്ത് പൊലീസ്
യാത്രക്കാരനായ ബേബിയാണ് മർദ്ദിച്ചത്. സംഭവം ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ മറ്റൊരു യുവാവ് കത്തികാട്ടി ഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്.

കൊല്ലം: കൊല്ലത്ത് യാത്രാക്കൂലിയെ ചൊല്ലിയുള്ള തർക്കത്തിൽ ( Fare Dispute) ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം ( Auto Driver Attacked). കൊല്ലം ( Kollam ) അഞ്ചാലുംമൂട്ടിലാണ് സംഭവം. അഞ്ചാലുംമൂട് സ്വദേശി അനിൽ കുമാറിനാണ് (58) മർദ്ദനമേറ്റത്. യാത്രക്കാരനായ ബേബിയാണ് മർദ്ദിച്ചത്.
നടുറോഡിലിട്ട് അനിൽ കുമാറിനെ ബേബി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവം ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ മറ്റൊരു യുവാവ് കത്തി കാട്ടി ഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്. സംഭവത്തില്‍ തൃക്കരുവ സ്വദേശികളായ ബേബി, പ്രദീപ് എന്നിവർക്കെതിരെ അഞ്ചാലുംമൂട്ട് പൊലീസ് കേസെടുത്തു.
യാത്രാക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. സംഭവമുമായി ബന്ധപ്പെട്ട് ഇരുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേസ് അന്വേഷിച്ച് വരുകയാണെന്നും അഞ്ചാലുംമൂട്ട് പൊലീസ് അറിയിച്ചു.
Also Read: അതിക്രമങ്ങൾ പൊലീസിനെ വേഗത്തിൽ അറിയിക്കാൻ 'ടോക് ടു കേരള പൊലീസ്'
Also Read: കേരളത്തിൽ ഭാര്യമാരെ മർദ്ദിക്കുന്നതിനെ ന്യായീകരിക്കുന്ന പുരുഷൻമാരുടെ എണ്ണം കൂടി; സർവ്വേ
വീഡിയോ കാണാം: