മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആളൊഴിഞ്ഞ പറമ്പിൽ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്. 

കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്. മം​ഗലാപുരം മുൽക്കി സ്വദേശി മുഹമ്മദ് ഷെരീഫാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നി​ഗമനമെന്ന് പൊലീസ് വ്യക്തമാക്കി. ഷെരീഫിന്റെ തലയിലും കൈയിലും വെട്ടേറ്റ പാടുകളുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലം ചീട്ടുകളി സംഘത്തിന്റെ കേന്ദ്രമാണെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates