തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ ബിജു രമേശിനെ തള്ളിപ്പറഞ്ഞ് ബാറുടമകൾ. ബിജുവിന്റെ ആരോപണം വ്യക്തിപരമാണെന്ന് ബാർ ഉടമകളുടെ അസോസിയേഷൻ പ്രസിഡന്റ് വി സുനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോഴ നൽകാനായി സംഘടന പണം പിരിച്ചിട്ടില്ല. ബിജു രമേശ്‌ രാഷ്ട്രീയ സ്വാധീനത്തിനു വിധേയൻ ആയോ എന്നും സംശയം ഉണ്ട് എന്നും സുനിൽകുമാർ പ്രതികരിച്ചു. 

Read Also: ബിജു രമേശിൻ്റെ കോടതിയിലെ രഹസ്യമൊഴി പുറത്ത്: ചെന്നിത്തലയ്ക്കും ശിവകുമാറിനുമെതിരെ മൊഴിയിൽ പരാമർശമില്ല..