ഇഡി കേസില്‍ ജയിലിലായ ബിനീഷ് കോടിയേരി ഈയടുത്താണ് ജയിലില്‍ നിന്ന് മോചിതനായത്. 

കൊച്ചി: ഇനി മുഴുവന്‍ സമയ വക്കീലെന്ന് ബിനീഷ് കോടിയേരി. അഭിനയത്തോടുള്ള സ്‌നേഹം കൊണ്ടുമാത്രമാണ് സിനിമയില്‍ തുടരുന്നതെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. സിനിമ അഭിനയം തൊഴിലായി അല്ല കാണുന്നത്. അഭിഭാഷകനെങ്കിലും സിനിമ അഭിനയം നിര്‍ത്തില്ല. അഭിനയ സ്‌നേഹംകൊണ്ടാണ് സിനിമയില്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസും ബിനീഷ് കോടിയേരി. ഷോണ്‍ ജോര്‍ജ് എന്നിവരും ചേര്‍ന്നാണ് പുതിയ ഓഫിസ് തുറന്നത്.

ബിനീഷ്, ഷോണ്‍, നിനു എന്നിവരുടെ സംരഭത്തില്‍ സന്തോഷമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. എല്ലാം ഒരുമിച്ച് കൊണ്ടു പോകാനാകുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഇഡി കേസില്‍ ജയിലിലായ ബിനീഷ് കോടിയേരി ഈയടുത്താണ് ജയിലില്‍ നിന്ന് മോചിതനായത്. 

പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് ബിനീഷ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്. മൂവരും സഹപാഠികളാണ്. 2006ല്‍ തന്നെ അഭിഭാഷകനായി എന്റോള്‍ ചെയ്തിരുന്നു. എഓഫീസ് തുടങ്ങണമെന്ന് രണ്ട് വര്‍ഷം മുന്‍പ് എടുത്ത തീരുമാനമായിരുന്നുവെന്നും ബിനീഷ് കോടിയേരി പറഞ്ഞു. തന്റെ പേരിലുള്ള കേസ് നടക്കുന്നതിനാലാണ് ഓഫിസ് തുറക്കാന്‍ വൈകി പോയതാണെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ഒക്ടോബര്‍ 28നാണ് ബിനീഷ് കോടിയേരിക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

മായങ്കിന് ഫിഫ്റ്റി, അക്‌സര്‍ വെടിക്കെട്ട്, മുംബൈ ടെസ്റ്റില്‍ കിവീസിന് 540 റണ്‍സ് വിജയലക്ഷ്യം

പെരുമ്പാവൂരിൽ മൊബൈൽ കട കുത്തിത്തുറന്ന് മോഷണം, അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

വിഷം ഉള്ളിൽ ചെന്ന് ചത്തനിലയിൽ എട്ട് ചെന്നായകൾ, വിവരം നൽകുന്നവർക്ക് തുക പ്രഖ്യാപിച്ച് സംരക്ഷണസംഘം