വിജയത്തെ ഇങ്ങനെ കംപാർട്ട്മെന്റ് തിരിച്ച് ഇത് ഈ ആളിന്റെ വിജയം അത് ആ പാർട്ടിയുടെ വിജയം എന്ന് അവകാശപ്പെടുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയെ ഒപ്പം കൂട്ടിയ മുന്നണിതീരുമാനം വിജയമാണ് എന്നതിന്റെ  പ്രതിഫലനമല്ലേ കോട്ടയത്തേത് എന്ന ചോദ്യത്തോടായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. 

തിരുവനന്തപുരം: കോട്ടയത്തെ മിന്നുന്ന വിജയം എൽഡിഎഫിന്റെ വിജയമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. എൽഡിഎഫിലെ ഓരോ ഘടകക്ഷിയുടെയും വിജയമാണത്. അല്ലാതെ വിജയത്തെ ഇങ്ങനെ കംപാർട്ട്മെന്റ് തിരിച്ച് ഇത് ഈ ആളിന്റെ വിജയം അത് ആ പാർട്ടിയുടെ വിജയം എന്ന് അവകാശപ്പെടുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയെ ഒപ്പം കൂട്ടിയ മുന്നണിതീരുമാനം വിജയമാണ് എന്നതിന്റെ പ്രതിഫലനമല്ലേ കോട്ടയത്തേത് എന്ന ചോദ്യത്തോടായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. 

Add Asianetnews as a Preferred SourcegooglePreferred

ഇത് നേരത്തെ തന്നെ മുന്നിൽക്കണ്ട വിജയമാണ്. അത്രയധികം നല്ല കാര്യങ്ങളാണ് ജനങ്ങൾക്ക് വേണ്ടി സർക്കാർ ചെയ്തത്. അങ്ങനെയൊരു മുന്നണി ജയിക്കണമെന്ന് ജനങ്ങൾ തീരുമാനിച്ചതാണ്. ജോസ് കെ മാണി വിഭാ​ഗം വന്നത് ​ഗുണം ചെയ്തിട്ടുണ്ട്. അതിനപ്പുറം അതിനെപ്പറ്റി അമിതമായി കൊട്ടിഘോഷിക്കേണ്ട കാര്യമില്ല. ജോസ് കെ മാണിയുടെ വരവിന് അർത്ഥം ഒന്നുമില്ല എന്നല്ല. അതിന് അതിന്റേതായ അർത്ഥമുണ്ട്. അതിനെ കമ്മ്യൂണിസ്റ്റ് പാർട്ടി അം​ഗീകരിക്കുന്നുമുണ്ട് എന്നും ബിനോയ് വിശ്വം പറഞ്ഞു.