ബിജെപിയെ എതിർക്കാൻ കോൺഗ്രസിനെ കഴിയൂ.സിപിഎം കേരളത്തിനു പുറത്തു എവിടെ ഉണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനംതുടരുകയാണ്. യാത്രയെ പരിഹസിച്ച് സിപിഎം ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. 18 ദിവസം കേരളത്തില്‍ പര്യടനം നടത്തുന്ന രാഹുല്‍ യുപിയില്‍ രണ്ട് ദിവസം മാത്രമാണ് യാത്ര നടത്തുന്നത്. ഇങ്ങിനെയാണോ ബിജെപിയെ നേരിടുന്നതെന്നായിരുന്നു സിപിഎമ്മിന്‍റെ ചോദ്യം.സിപിഎം ഔദ്യോഗിക ട്വിറ്റ‍ര്‍ അക്കൗണ്ടിൽ രാഹുലിന്‍റെ കാരിക്കേച്ചര്‍ അടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു പ്രതികരണം. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് 'ഭാരത് ജോഡോ യാത്ര'യെന്നും സിപിഎം പരിഹസിച്ചു. 

ഇതിനുള്ള മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്തെത്തി. യാത്രക്ക് കിട്ടുന്ന സ്വീകരണത്തിൽ സിപിഎമ്മിനും ബിജെപിക്കും അസ്വസ്ഥതയാണ്.ആര്‍ എസ് എസിനെതിരെ പോരാട്ടം തുടരും.കേരളത്തിൽ കൂടുതൽ ദിവസം എന്ന സിപിഎം വിമർശനത്തിന് കേരളം ഇന്ത്യയിൽ അല്ലെയെന്ന് അദ്ദേഹം ചോദിച്ചു. ബിജെപിയെ എതിർക്കാൻ കോൺഗ്രസിനെ കഴിയൂ.സിപിഎം കേരളത്തിനു പുറത്തു എവിടെ ഉണ്ടെന്നും കെസി വേണുഗോപാല്‍ ചോദിച്ചു

ഭാരത് ജോഡോ യാത്ര കേരളത്തിൽ മൂന്നാം ദിനം | Bharat Jodo Yatra | Rahul Gandhi

ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം; 18 ദിവസം കേരളത്തിൽ, യുപിയിൽ വെറും രണ്ട് ദിവസം ! 

ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷ്യവും വളർത്തുന്നുവെന്ന് രാഹുൽ ഗാന്ധി

ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷ്യവും വളർത്തുകയാണെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയെ ചൊല്ലി നവമാധ്യമങ്ങളിൽ കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും കൊമ്പു കോർക്കുമ്പോഴായിരുന്നു കേരള പര്യടനത്തിലെ രണ്ടാം ദിവസത്തെ സമാപനയോഗത്തിലെ രാഹുൽ ഗാന്ധിയുടെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനെ 'മുണ്ട് മോദി'യെന്ന് കോൺഗ്രസ് പരിഹസിച്ചു. അതിനിടെ, സമരത്തിന് പിന്തുണ തേടി വിഴിഞ്ഞം സമര നേതാക്കൾ ജോ‍ഡോ യാത്രയ്ക്കിടെ രാഹുലിനെ കണ്ടു.

Also Read:വഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ കെപിസിസി നിലപാട് തേടി രാഹുല്‍ ഗാന്ധി

അതേസമയം, കേരളത്തിലെ രണ്ടാംദിന യാത്രക്കിടെ സമരത്തിന് പിന്തുണയുമായി ലത്തീൻ സഭ രാഹുൽ ഗാന്ധിയെ കണ്ടു. വിവിധ സാംസ്കാരിക- സാമുദായിക നേതാക്കള്‍ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡോ. ഓമക്കുട്ടിയും കാവാലും ശ്രീകുമാറും കൂടിക്കാഴ്ചക്കിലെ ഗാനം ആലപിക്കുകയും ശ്ലോകം ചൊല്ലുകയും ചെയ്തു. സംവിധായൻ അടൂർ ഗോപാലകൃഷ്ണനും രാഹുൽ ഗാന്ധിയെ കണ്ടു. രണ്ടാമത്തെ ദിവസത്തോടെ ആവേശകരപമായ സ്വീകരണമാണ് ജാഥക്ക് ലഭിച്ചത്. ഫുട്ബോൾ കളിക്കിടെയെത്തിയ കുട്ടികളും നിവേദനവുമായി അടുത്തുകൂടിയ വിദ്യാര്‍ത്ഥിനിയുമൊക്കെ കൗതുകക്കാഴ്ചയായി. കണ്ണമൂലയിലെ ചട്ടമ്പി സ്വാമി ക്ഷേത്രത്തിലും രാഹുലെത്തി.