തിരുവനന്തപുരം: എ പ്ലസ് മണ്ഡലങ്ങളില്‍ എത്രയും വേഗം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ബിജെപി സംസ്ഥാന ഘടകത്തിന് നിര്‍ദേശം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദേശം ലഭിച്ചത്. കൊവിഡ് മുക്തനായ അധ്യക്ഷന്‍ ജെ പി നദ്ദയുമായും സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷുമായും സുരേന്ദ്രന്‍ ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി.

ഫെബ്രുവരിയില്‍ ആരംഭിക്കുന്ന കേരള യാത്രയില്‍ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുക്കും. കേന്ദ്ര നേതാക്കളുമായുള്ള സുരേന്ദ്രന്റെ കൂടിക്കാഴ്ച ഇന്നും തുടരും. ഈ വര്‍ഷമാണ് കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ്. കേരളത്തില്‍ മികച്ച മുന്നേറ്റം നടത്താനാകുമെന്നാണ് ബിജെപി വിലയിരുത്തല്‍.