ജൂൺ 29 ന് തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പരിപാടികൾ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം: ഭരണഘടന അട്ടിമറിച്ച് ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപക പരിപാടികളുമായി ബിജെപി. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിൽ പ്രധാന പരിപാടികളും മുപ്പത് സംഘടനാ ജില്ലകളിൽ അടിയന്തരാവസ്ഥ വിരുദ്ധ സെമിനാറുകളും ബി ജെ പി സംഘടിപ്പിക്കും.

ജൂൺ 29 ന് തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പരിപാടികൾ ഉദ്ഘാടനം ചെയ്യും. സെമിനാർ, അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തിന്റെ എക്സിബിഷൻ, വാർത്താ സമ്മളനങ്ങൾ, അടിയന്തരാവസ്ഥ പോരാളികൾക്ക് ആദരവ് എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. "എമർജൻസി ഡയറീസ്" എന്ന പ്രധാനമന്ത്രി മോദിയുടെ അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടം വിശദീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.

ജൂൺ 27 ന് ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ എറണാകുളത്തും കേന്ദ്രമന്ത്രി ജോർജ് കൂര്യൻ പത്തനംതിട്ടയിലും പരിപാടികൾ ഉദ്ഘാടനം ചെയ്യും. ബി ജെ പി സംസ്ഥാന നേതാക്കൾ വിവിധ ജില്ലകളിൽ നടക്കുന്ന സെമിനാറുകളിൽ സംസാരിക്കും.