Asianet News MalayalamAsianet News Malayalam

'യുപിഎ സർക്കാർ10 വർഷം കേരളത്തിന് നൽകിയ പണവും,മോദിസർക്കാർ 8 വർഷം നൽകിയ പണവും എത്ര?സര്‍ക്കാര്‍ ധവളപത്രമിറക്കണം'

ജനവിരുദ്ധ നയങ്ങളുടെ പെരുമഴയാണ് കേരള ബജറ്റ്,സിപിഎമ്മിൻ്റ ഓരോ കള്ളവും വീടുകളിലെത്തി പൊളിച്ചു കാണിക്കും.കുറവു വരുത്തിയാൽ പോര അധികനികുതി പിൻവലിക്കുക തന്നെ വേണമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍

bjp demands white paper on central aid to kerala
Author
First Published Feb 5, 2023, 10:40 AM IST

കൊച്ചി:ജന വിരുദ്ധ നയങ്ങളുടെ പെരുമഴയാണ് കേരള ബജറ്റിലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട്  കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.വലിയ വില വർദ്ധനവാണ് സംസ്ഥാനത്ത് ഉണ്ടാവാന്‍ പോകുന്നത്.പാവങ്ങളെ പിഴിയുന്ന സർക്കാർ കൊള്ളക്കാരെ തൊടുന്നില്ല.കേരള സർക്കാരിനെതിരെ ബിജെപി ശക്തമായ സമരം നടത്തും.നാളെ പന്തംകൊളുത്തി പ്രകടനം നടത്തും മുഖ്യമന്ത്രിയുടെ കോലം കത്തിക്കും.9 ന്  ജില്ലാ കലക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും. മെഡിക്കൽ സർട്ടിഫിക്കറ്റ് അടക്കം സംസ്ഥാനത്ത് വ്യാജമായി ഉണ്ടാക്കുന്നു.ഇതൊന്നും തടയാൻ സർക്കാരിന് കഴിയുന്നില്ല.തദ്ദേശഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കഴുത്തു ഞെരിച്ച് കൊല്ലുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.യു.പി.എ സർക്കാർ പത്ത് വർഷം കേരളത്തിന് നൽകിയ പണവും മോദി സർക്കാർ 8 വർഷം നൽകിയ പണവും എത്രയെന്ന് ധനമന്ത്രി ബാലഗോപാൽ പുറത്തു വിടണം.ധനകാര്യ മന്ത്രി ഇക്കാര്യത്തിൽ ധവളപത്രം ഇറക്കണം.സി.പി.എമ്മിൻ്റ ഓരോ കള്ളവും വീടുകളിലെത്തി പൊളിച്ചു കാണിക്കും.കുറവു വരുത്തിയാൽ പോര അധികനികുതി പിൻവലിക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു

ഫെബ്രുവരി 7ന് കോൺഗ്രസ്  കളക്ട്രേറ്റ് മാർച്ച്

കേരള സർക്കാർ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികൾക്കും നികുതി കൊള്ളയ്ക്കും എതിരെ  ഡിസിസികളുടെ നേതൃത്വത്തിൽ  ഫെബ്രുവരി 7ന്( ചൊവ്വാഴ്ച) തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ  കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.

ബജറ്റിൽ ജനത്തിന്‍റെ  നടുവൊടിക്കുന്ന ഇന്ധന സെസിലും നികുതി വർധനകളിലും ഇളവ് നൽകുന്നതിനേ കുറിച്ച് ഇടതുമുന്നണിയില്‍ ചർച്ച സജീവം. ജനരോഷം പരിഗണിക്കുമെന്ന് നേതാക്കൾ വിശദീകരിക്കുമ്പോഴും സെസിനെ പൂർണ്ണമായും ന്യായീകരിച്ചായിരുന്നു ധന മന്ത്രി രാത്രി ഇറക്കിയ ഫേസ്ബുക്ക് പോസ്റ്റ്‌.അസാധാരണ പ്രതിസന്ധി നേരിടാൻ വേറെ വഴി ഇല്ലെന്നാണ്  കെ എൻ ബാലഗോപാൽ ആവർത്തിക്കുന്നത്. നാളെ നിയമ സഭയിൽ തുടങ്ങുന്ന ബജറ്റ് ചർച്ചയുടെ മറുപടിയിൽ ആയിരിക്കും ധന മന്ത്രി അന്തിമ നിലപാട് പ്രഖ്യാപിക്കുക.അതെ സമയം ബജറ്റിനെതിരായ സമരം ശക്തമായി തുടരാൻ ആണ് പ്രതിപക്ഷ തീരുമാനം 

ഇന്ധന സെസ്;ചരക്കുകൂലിയും അവശ്യ സാധനങ്ങളുടെ വിലയും ഉയരും,കെഎസ്ആർടിസിക്കും തിരിച്ചടി

വർധിപ്പിച്ച ഇന്ധനസെസും നികുതിയും;ന്യായീകരിച്ച് ധനമന്ത്രി,ഇളവ് വരുത്താൻ എൽഡിഎഫ്,പ്രതിഷേധവുമായി പ്രതിപക്ഷം

Follow Us:
Download App:
  • android
  • ios