കോഴിക്കോട് കോർപ്പറേഷൻ നികുതികാര്യസ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ബിജെപിക്ക് ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് ബിജെപി കൗൺസിലർ വിനീത സജീവൻ തെരഞ്ഞെടുക്കപ്പെട്ടത്.

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ ചരിത്രമെഴുതി ബിജെപി. കോഴിക്കോട് കോർപ്പറേഷൻ നികുതികാര്യസ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ബിജെപിക്ക് ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് ബിജെപി കൗൺസിലർ വിനീത സജീവൻ തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് അംഗം വിട്ടുനിന്നു. ഒൻപത് അംഗ സമിതിയിൽ നാല് യുഡിഎഫ് നാല് ബിജെപി ഒരു എൽഡിഎഫ് കൗൺസിലറുമാണ് ഉണ്ടായിരുന്നത്. ആകെ എട്ട് സ്ഥിരസമിതി അധ്യക്ഷന്മാരിൽ ആറ് പേർ എൽഡിഎഫ് അംഗങ്ങളാണ്. ഒരാൾ യുഡിഎഫ് ഒരു ബിജെപി എന്ന നിലയിലാണ് അംഗ നില. പത്ത് വർഷത്തിന് ശേഷമാണ് ക്ഷേമകാര്യ സമിതി യുഡിഎഫ് പിടിച്ചെടുത്തത്.

YouTube video player