നിലവിൽ യാത്ര 17 കിലോ മീറ്റർ യാത്ര പിന്നിട്ടിരിക്കുകയാണ്. സുരേഷ് ​ഗോപിക്കൊപ്പം ബിജെപി നേതാക്കളും അണികളും യാത്രയിൽ അണി നിരക്കുന്നുണ്ട്. ഞങ്ങള്‍ യുദ്ധത്തിലോ പോര്‍മുഖത്തിലോ ഒന്നുമല്ല, ഞങ്ങള്‍ നിഷ്ഠൂരത നേരിട്ട പാവം നിക്ഷേപകര്‍ക്കുവേണ്ടിയാണ് പദയാത്ര നയിക്കുന്നതെന്നാണ് പദയാത്രയുടെ തുടക്കത്തിൽ സുരേഷ് ഗോപി പറഞ്ഞത്.

തൃശൂർ: സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര തൃശൂരിലെ പൂച്ചിന്നിപ്പാടം പിന്നിട്ടു. കനത്ത മഴയിലും പദയാത്രയുമായി സുരേഷ് ഗോപി മുന്നോട്ട് പോവുകയാണ്. നിലവിൽ യാത്ര 17 കിലോ മീറ്റർ യാത്ര പിന്നിട്ടിരിക്കുകയാണ്. സുരേഷ് ​ഗോപിക്കൊപ്പം ബിജെപി നേതാക്കളും അണികളും യാത്രയിൽ അണി നിരക്കുന്നുണ്ട്. ഞങ്ങള്‍ യുദ്ധത്തിലോ പോര്‍മുഖത്തിലോ ഒന്നുമല്ല, ഞങ്ങള്‍ നിഷ്ഠൂരത നേരിട്ട പാവം നിക്ഷേപകര്‍ക്കുവേണ്ടിയാണ് പദയാത്ര നയിക്കുന്നതെന്നാണ് പദയാത്രയുടെ തുടക്കത്തിൽ സുരേഷ് ഗോപി പറഞ്ഞത്. കരുവന്നൂരിലെ പ്രതിസന്ധി പരിഹരിക്കാൻ സിപിഎം തിരക്കിട്ട നീക്കങ്ങൾ നടത്തുന്നതിനിടെയാണ് സുരേഷ് ​ഗോപിയുടെ യാത്ര നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. 

ഒട്ടും ആവേശഭരിതനായിട്ടല്ല ഞാനിവിടെ നിൽക്കുന്നത്. മാനുഷിക പരിഗണന മാത്രമാണ് എന്നെ ഇവിടെ എത്തിച്ചത്. പാവങ്ങളുടെ ചോരപ്പണം തിരികെ കൊടുക്കും വരെ സഹകരണ ബാങ്കുകൾ നിലനിൽക്കണം. പൂട്ടാൻ ഞങ്ങൾ സമ്മതിക്കില്ലെന്നും ഒരു ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. മനുഷ്യന് വേണ്ടിയാണ് ഈ പദയാത്രയെന്നും പാവങ്ങളുടെ കൂടെ നിന്നുകൊണ്ടുള്ള രാഷ്ട്രപ്രവര്‍ത്തനമാണിതെന്നും സുരേഷ് ഗോപി കൂട്ടിചേര്‍ത്തു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പദയാത്രയില്‍ പങ്കെടുക്കുന്നുണ്ട്.പദയാത്ര കരുവന്നൂരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കുമൊപ്പം തുടരുന്നതിനുള്ള തീനാളമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു. 

ഞങ്ങള്‍ നിഷ്ഠൂരത നേരിട്ട നിക്ഷേപകര്‍ക്കൊപ്പമെന്ന് സുരേഷ് ഗോപി, ബിജെപി പദയാത്രക്ക് കരുവന്നൂരില്‍ തുടക്കം

പദയാത്ര കരുവന്നൂരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും പദയാത്രക്കിടെ ബിജെപി നേതാക്കള്‍ വ്യക്തമാക്കി.ഉച്ചയോടെ കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പദയാത്ര ഉദ്ഘാടനം ചെയ്തു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പദയാത്രയ്ക്ക് ഐക്യദാർഢ്യമർപ്പിച്ചു. തട്ടിപ്പില്‍ മനം നൊന്ത് ആത്മത്യ ചെയ്തവരുടെയും പണം കിട്ടാതെ മരിച്ചവരുടെയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് പദയാത്ര ആരംഭിച്ചത്. നേരത്തെ കോണ്‍ഗ്രസും കരുവന്നൂരില്‍ നിന്നും പദയാത്ര സംഘടിപ്പിച്ചിരുന്നു. 

https://www.youtube.com/watch?v=4fgk6rqOgK0