ബോംബേറിൽ അമലിന്‍റെ വീടിന്‍റെ ചില്ല് തകർന്നു. പ്രദേശത്ത് നേരത്തെ പാർട്ടിയുടെ കൊടിതോരണങ്ങൾ തകർത്തതിന് സിപിഎം കോൺഗ്രസ് സംഘർഷം നിലനിന്നിരുന്നു.

കണ്ണൂർ: കണ്ണൂർ ചെറുവാഞ്ചേരിയിൽ സിപിഎം (cpm) ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ് (Bomb attack). കണ്ണാടിച്ചാൽ ബ്രാഞ്ച് സെക്രട്ടറി അമൽ കുറ്റ്യന്‍റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇന്ന് പുർച്ചെ 2 മണിയോടെയാണ് അക്രമം ഉണ്ടായത്. ബോംബേറിൽ അമലിന്‍റെ വീടിന്‍റെ ചില്ല് തകർന്നു. പ്രദേശത്ത് നേരത്തെ പാർട്ടിയുടെ കൊടിതോരണങ്ങൾ തകർത്തതിന് സിപിഎം കോൺഗ്രസ് സംഘർഷം നിലനിന്നിരുന്നു. സംഭവത്തിൽ കേസെടുത്ത കണ്ണപുരം പൊലീസ് അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ചെറിയ തോതില്‍ രാഷ്ട്രീയമായ സംഘര്‍ഷങ്ങള്‍ തുടരുകയാണ്. കോണ്‍ഗ്രസും സിപിഎം പ്രവര്‍ത്തകരുമായി ചെറിയ സംഘര്‍ഷങ്ങളും ഉണ്ടായിരുന്നു. ഏരിയ സമ്മേളനത്തോട് അനുബന്ധിച്ച് സിപിഎം പ്രവ്ര‍ത്തകര്‍ സ്ഥാപിച്ച കൊടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നീക്കം ചെയ്തു എന്ന് പറഞ്ഞാണ് ആദ്യം ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായത്.

ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊടി സിപിഎം പ്രവര്‍ത്തകരും അഴിച്ച് മാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചെറുവാഞ്ചേരി വില്ലേജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ഹര്‍ത്താലും നടത്തിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ സംഘര്‍ഷമാണ് ബോംബേറിലേക്ക് നീങ്ങിയത്.