എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഇതുവരെ അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു

ദില്ലി:കൊച്ചിയിൽനിന്നും ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡി​ഗോ വിമാനത്തിന് ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. യാത്രാമധ്യേ നാ​ഗ്പൂര്‍ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്. 

സുരക്ഷാ ഉദ്യോ​ഗസ്ഥർ വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. പരിശോധന നടപടികൾ തുടരുകയാണ്. പുലർച്ചെ മസ്കറ്റിൽ നിന്നുമാണ് വിമാനം കൊച്ചിയിലേക്ക് എത്തിയത്. തുടര്‍ന്ന് ഇന്ന് രാവിലെ ഒൻപതരയ്ക്കാണ് ഇന്‍ഡിഗോ വിമാനം ദില്ലിയിലേക്ക് പുറപ്പെട്ടത്.