കൈക്കൂലി വാങ്ങിയ  കൊല്ലം ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിലെ നാലു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ആര്യങ്കാവ് ചെക്ക്പോസ്റ്റിലെ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ പി.അജയകുമാര്‍, പ്രിവന്‍റീവ് ഓഫീസര്‍ പി.ജോണ്‍, പ്രിവന്‍റീവ് ഓഫീസര്‍ ജെ.ജോര്‍ജ് ജോസി, സിവില്‍ എക്സൈസ് ഓഫീസര്‍ സിവിന്‍ സജി ചെറിയാന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്

കൊല്ലം: കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. കൊല്ലം ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിലെ നാലു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ആര്യങ്കാവ് ചെക്ക്പോസ്റ്റിലെ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ പി.അജയകുമാര്‍, പ്രിവന്‍റീവ് ഓഫീസര്‍ പി.ജോണ്‍, പ്രിവന്‍റീവ് ഓഫീസര്‍ ജെ.ജോര്‍ജ് ജോസി, സിവില്‍ എക്സൈസ് ഓഫീസര്‍ സിവിന്‍ സജി ചെറിയാന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പരിശോധന കൂടാതെ വാഹനങ്ങള്‍ കടത്തിവിടുന്നതിന് കൈക്കൂലി വാങ്ങിയെന്ന് എക്സൈസ് വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. വിജിലന്‍സ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.

YouTube video player