മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരുടെ പേരിൽ കക്ഷികളിൽ നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്.

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ അഡ്വ.സൈബി ജോസിനെതിരെ തെളിവില്ലെന്ന് റിപ്പോർട്ട്. കേസിൽ പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരുടെ പേരിൽ കക്ഷികളിൽ നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്.

അഭിഭാഷകരുടെ പരാതിയിൽ ഹൈക്കോടതി വിജിലൻസ് അന്വേഷണം നടത്തി ആരോപണത്തിൽ കഴമ്പ് ഉണ്ടെന്നു കണ്ടെത്തിയിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം തീരുമാനിച്ചത്. എന്നാൽ അഡ്വ.സൈബി ജോസിനെതിരെ തെളിവില്ലെന്നാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. 

ചപ്പാരം ഏറ്റുമുട്ടല്‍; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി, 5 മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായി എഫ്ഐആര്‍

https://www.youtube.com/watch?v=Ko18SgceYX8