ആന്തരിക സ്രാവം ഉണ്ടായത്തിനെ തുടർന്ന് ആശയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതിക്ക് ഭർത്താവിന്റെ സഹോദരന്റെ ക്രൂരമർദനം. വിവാഹ മോചനം ആവശ്യപ്പെട്ടാണ് കാട്ടാക്കട കട്ടക്കോട് സ്വദേശി ആശയെ ഭർത്താവ് ബൈജുവിന്റെ ജ്യേഷ്ഠൻ ബിജു ക്രൂരമായി ആക്രമിച്ചത്. ആന്തരിക സ്രാവം ഉണ്ടായത്തിനെ തുടർന്ന് ആശയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മർദ്ദിച്ച ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു സംഭവമുണ്ടായത്. യുവതി ജോലി ചെയ്തിരുന്ന ചാരുപാറയിലെ ഡ്രൈവിങ് സ്‌കൂളിൽ എത്തിയാണ് ഭർത്താവിന്റെ സഹോദരൻ ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. 

പൂപ്പാറ ബലാത്സംഗ കേസ്; അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത രണ്ടു പേർക്ക് ജാമ്യം

പൂപ്പാറ കൂട്ടബലാത്സംഗ കേസ്, സുഹൃത്തുക്കളായ രണ്ട് പേർക്കെതിരെയും പെൺകുട്ടിയുടെ മൊഴി, അറസ്റ്റ്

ഇടുക്കി: പൂപ്പാറയിൽ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ സുഹൃത്തുക്കളായ മധ്യപ്രദേശ് സ്വദേശികളായ മഹേഷ്‌ കുമാർ യാദവ്, ഖേംസിംഗ് എന്നിവരാണ് അറസ്റ്റിലായത്. 
രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളിൽ വച്ച് ഇവർ കുട്ടിയെ പീഡിപ്പിച്ചതായി സ്ഥിരീകരിച്ചിരുന്നു. കൗൺസിലിംഗിൽ നൽകിയ മൊഴിയെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. 

ശിവ,സുഗന്ധ്, പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, എന്നിവർക്കൊപ്പം പ്രായപൂർത്തിയാകാത്ത രണ്ടു പേരെയും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്കിരുന്നു. നാല് പേർ ബലാത്സംഗം ചെയ്തെന്നാണ് പെൺകുട്ടി മൊഴി നല്കിയിരിയ്ക്കുന്നത്. ശിവ, സുഗന്ത്, സാമുവൽ എന്നിവരെയാണ് പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ മറ്റുള്ളവർ പെൺകുട്ടിയുടെ സുഹൃത്തിനെ മർദ്ദച്ചവരും സഹായം ചെയ്തു കൊടുത്തവരുമാണ്. ഫൊറൻസിക് സംഘം സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു.