കർണാടകത്തിൽ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുക മാത്രമാണ് അടുത്ത ലക്ഷ്യം. ഇതിനായി പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതടക്കമുള്ള പ്രവർത്തനങ്ങളിൽ മുഴുകും . അടുത്തമാസം സംസ്ഥാന വ്യാപക പര്യടനം നടത്തുമെന്നും യെദിയൂരപ്പ പറഞ്ഞു

ബെം​ഗളൂരു: ദില്ലിയിൽ നിന്ന് ആരെങ്കിലും സമ്മർദം ചെലുത്തിയിട്ടില്ല താൻ മുഖ്യമന്ത്രിപദം രാജിവച്ചതെന്ന് ബി എസ് യെദിയൂരപ്പ. വളരെ നാളായി രാജിയെക്കുറിച്ച് ആലോചിക്കുകയാണ്. പുതിയ ആളുകൾക്ക് അവസരം നൽകാൻ സ്വയം വഴിമാറിയതാണെന്നും ബി എസ് യെദിയൂരപ്പ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കർണാടകത്തിൽ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുക മാത്രമാണ് അടുത്ത ലക്ഷ്യം. ഇതിനായി പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതടക്കമുള്ള പ്രവർത്തനങ്ങളിൽ മുഴുകും . അടുത്തമാസം സംസ്ഥാന വ്യാപക പര്യടനം നടത്തുമെന്നും യെദിയൂരപ്പ പറഞ്ഞു. 

കർണാക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും തിങ്കളാഴ്ചയാണ് യെദിയൂരപ്പ രാജിവച്ചത്. സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലായിരുന്നു രാജി പ്രഖ്യാപനം. യെദിയൂരപ്പയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാൻ ബി ജെ പി കേന്ദ്ര നേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയായിരുന്നു രാജി. 

യെദിയൂരപ്പ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയും ബി എസ് യെദയൂരപ്പയുടെ വിശ്വസ്തനും ലിം​ഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവുമായ ബസവരാജ് ബൊമ്മ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona