ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ ഓടുന്ന ബസിലേക്ക് മറ്റൊരു സ്വകാര്യ ബസ് മനപ്പൂര്‍വം ഇടിച്ചുകയറ്റി. സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് മനപ്പൂര്‍വം അപകടമുണ്ടാക്കിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു

മലപ്പുറം: ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ ഓടുന്ന ബസിലേക്ക് മറ്റൊരു സ്വകാര്യ ബസ് മനപ്പൂര്‍വം ഇടിച്ചുകയറ്റി അപകടം. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ബസ് ഇടിച്ചുകയറ്റിയ സംഭവത്തിൽ യാത്രക്കാരിക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് മലപ്പുറം തിരുവാലിയിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മഞ്ചേരി ഭാഗത്തുനിന്നും അരീക്കോട് ഭാഗത്തുനിന്നുമായി വണ്ടൂരിലേക്ക് വരുകയായിരുന്നു ഇരു സ്വകാര്യ ബസുകളും. സമയക്രമത്തെ ചൊല്ലി റോഡിൽ ഇരു ബസിലെ ജീവനക്കാരും തമ്മിൽ തര്‍ക്കമുണ്ടാവുകയായിരുന്നു. സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് രണ്ടു ബസുകളും റോഡിൽ സമാന്തരമായി മത്സരയോട്ടം നടത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ചിരുന്നു. ഏറെ ദൂരം ഇത്തരത്തിൽ മത്സരിച്ചോടിയതിന് പിന്നാലെയാണ് മാൻകോ എന്ന സ്വകാര്യ ബസ് മറ്റൊരു ബസിൽ മനപ്പൂര്‍വം ഇടിച്ചത്. സംഭവത്തിൽ മാൻകോ ബസിലെ ഡ്രൈവര്‍ ചോക്കാട് സ്വദേശി ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസടുത്തത്. പരിക്കേറ്റ യാത്രക്കാരി ഫാത്തിമ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

YouTube video player