വയനാട്: ശനിയാഴ്ച വയനാട് മണ്ഡലത്തിൽ നടക്കുന്ന റോഡ് ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ച് രാഹുൽ ഗാന്ധി ജോർജ് എം തോമസ് എംഎൽഎയ്ക്ക് കത്തയച്ചു. അഗസ്ത്യൻമുനി- കുന്ദമംഗലം റോഡിന്‍റെയും നവീകരിച്ച വയനാട് ചുരത്തിന്‍റെയും ഉദ്ഘാടനത്തിന് എംഎൽഎ വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധിയെ ക്ഷണിച്ചിരുന്നു. ​ഇതിനാണ്  അസൗകര്യം  അറിയിച്ച് രാഹുൽ ഗാന്ധിയുടെ സന്ദേശം

read also:മു​ഖ്യാ​തി​ഥി​ 'രാഹുല്‍ ഗാന്ധി വയനാട് എംപി' ; ഫ്ലെക്സ് സൂപ്പര്‍ ഹിറ്റ്.!

മന്ത്രി ജി സു​ധാ​ക​രൻ ഉ​ദ്ഘാ​ട​ക​നാ​കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി രാ​ഹു​ൽ ഗാ​ന്ധിയെ ഉൾപ്പെടുത്തി പോസ്റ്ററും ഇറക്കിയിരുന്നു. പോസ്റ്റര്‍ ശ്രദ്ധ നേടിയതിന് പിന്നാലെ അനുമതിയില്ലാതെ രാഹുൽ ഗാന്ധിയുടെ പേരും ചിത്രവും ഉപയോഗിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതായി കോൺഗ്രസ് ആരോപിച്ചിരുന്നു. 

read also:വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി